ബംഗളൂരു: മൂല്യബോധമുള്ള തലമുറയാണ് രാജ്യത്തിന്റെ പ്രതീക്ഷയെന്നും അതിനായി പരിശ്രമിക്കണമെന്നും വഖഫ് ബോർഡ് ചെയർമാൻ ശാഫി സഅദി പറഞ്ഞു. എസ്.എസ്.എഫ് കർണാടക സ്റ്റേറ്റ് ഗോൾഡൻ ഫിഫ്റ്റി സമ്മേളന സ്വാഗതസംഘം യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ‘നമ്മൾ ഇന്ത്യൻ ജനത’ പ്രമേയത്തിൽ സെപ്റ്റംബർ 10നാണ് ബംഗളൂരുവിൽ സമ്മേളനം നടക്കുന്നത്. എസ്എസ് എഫ് സംസ്ഥാന പ്രസിഡന്റ് സുഫിയാൻ സഖാഫി യോഗം നിയന്ത്രിച്ചു. ദേശീയ കമ്മിറ്റി അംഗം റാഷിദ് ബുഖാരി വിഷയമവതരിപ്പിച്ചു. ബംഗളൂരു ജില്ല സെക്രട്ടറി ഷബീബ് സ്വാഗതം പറഞ്ഞു. മുസ്തഫ നഈമി, സഫുവാൻ, എസ്.എം.എ ജില്ല പ്രസിഡന്റ് അബ്ദുറഹ്മാൻ ഹാജി എന്നിവർ സംസാരിച്ചു. ജാഫർ നൂറാനി ചെയർമാനും ശിഹാബ് മഡിവാള കൺവീനറുമായുള്ള 111അംഗ സമിതി നിലവിൽവന്നു. ഫോൺ: 9980268182.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.