ബംഗളൂരു: ബാംഗ്ലൂർ സര്‍വകലാശാല ജ്ഞാനഭാരതി കാമ്പസില്‍ ബി.എം.ടി.സി ബസപകടത്തില്‍ പരിക്കേറ്റ വിദ്യാര്‍ഥിനി മരിച്ചു. എം.എസ്.സി വിദ്യാര്‍ഥിനിയായ കോലാര്‍ ബംഗാര്‍പേട്ട് സ്വദേശിനി ശില്പശ്രീയാണ് (22) ഞായറാഴ്ച പുലര്‍ച്ച മരിച്ചത്.
ഈ മാസം 10നായിരുന്നു അപകടം. ബസിൽ കയറുന്നതിനിടെ ബസ് മുന്നോട്ടെടുത്തതോടെ വിദ്യാർഥിനി റോഡിൽ വീഴുകയായിരുന്നു. അപകടത്തെത്തുടര്‍ന്ന് കാമ്പസിലൂടെയുള്ള പൊതുഗതാഗതം നിരോധിക്കണമെന്നാവശ്യപ്പെട്ട് വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ പ്രതിഷേധം അരങ്ങേറിയിരുന്നു. നിരന്തരം അപകടങ്ങളുണ്ടാകുന്നതും വിദ്യാര്‍ഥികളുടെ ജീവന് ഭീഷണിയാകുന്നതും ചൂണ്ടിക്കാട്ടിയായിരുന്നു പ്രതിഷേധം.
ശില്പശ്രീയുടെ കുടുംബത്തിന് സാഹായധനം അനുവദിക്കണമെന്നും കുടുംബത്തിലെ ഒരാള്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കണമെന്നും വിദ്യാർഥി സംഘടന പ്രതിനിധികള്‍ ആവശ്യപ്പെട്ടു.
ദീപാവലി അവധിക്കുശേഷം ക്ലാസ് തുടങ്ങുമ്പോള്‍ പ്രതിഷേധം വീണ്ടും തുടരുമെന്നും അവർ അറിയിച്ചു.
എന്നാൽ, കാമ്പസിലൂടെയുള്ള പൊതുഗതാഗതം നിയന്ത്രിക്കുന്നതില്‍ സര്‍ക്കാറാണ് തീരുമാനമെടുക്കേണ്ടതെന്ന് ട്രാഫിക് പൊലീസ് പറയുന്നു. മൈസൂരു റോഡില്‍നിന്ന് ബംഗളൂരു സൗത്തിലെ വിവിധ ഭാഗങ്ങളിലേക്ക് എളുപ്പത്തില്‍ എത്താനാണ് കാമ്പസിലൂടെയുള്ള റോഡ് ഉപയോഗിക്കുന്നത്. വിദ്യാര്‍ഥികളുടെ പ്രതിഷേധത്തിനുശേഷം റോഡില്‍ സ്പീഡ് ഗവേണറുകളും ഹമ്പുകളും സ്ഥാപിച്ചതായി ട്രാഫിക് പൊലീസ് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.