ബംഗളൂരു: കർണാടകയിൽ കോൺഗ്രസ് അധികാരത്തിൽ തിരിച്ചുവരുമെന്ന് സ്വകാര്യ ഏജൻസിയുടെ സർവേ.
നിയമസഭ തെരഞ്ഞെടുപ്പിൽ 116-122 സീറ്റ് നേടി കോൺഗ്രസ് അധികാരത്തിലെത്തുമെന്നാണ് ലോക് പോൾ സർവേ ഫലം. ബി.ജെ.പിക്ക് 77-83 സീറ്റും ജനതാദൾ-എസിന് 21-27 സീറ്റും മറ്റു പാർട്ടികൾക്ക് നാല് സീറ്റ് വരെയും ലഭിക്കുമെന്ന് സർവേ പ്രവചിക്കുന്നു. കര്‍ണാടകയിലെ 224 നിയമസഭ മണ്ഡലങ്ങളിൽനിന്നായി 45,000 വോട്ടർമാരെ പങ്കെടുപ്പിച്ചാണ് സർവേ നടത്തിയതെന്ന് ലോക്പോള്‍ അറിയിച്ചു.
കോണ്‍ഗ്രസ് 39-42 ശതമാനംവരെ വോട്ട് നേടുമെന്നാണ് പ്രവചനം. ബി.ജെ.പി 33-36 ശതമാനവും ജനതാദള്‍-എസ് 15-18 ശതമാനവും മറ്റുള്ളവര്‍ 6-9 ശതമാനവും വോട്ട് നേടും. അഴിമതി ആരോപണങ്ങളും തൊഴിലില്ലായ്മയും വിലക്കയറ്റവും കാരണം കര്‍ണാടകയിലെ ബി.ജെ.പി സര്‍ക്കാറിനെതിരെ ഭരണവിരുദ്ധ വികാരമുണ്ടെന്ന് ലോക് പോളിലെ തെരഞ്ഞെടുപ്പ് വിശകലന വിദഗ്ധര്‍ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.