ബംഗളൂരു: സുവർണ കർണാടക കേരള സമാജം (എസ്.കെ.കെ.എസ്) ഈസ്റ്റ് ശാഖയുടെ ഓഫിസ് ഉദ്ഘാടനം സാങ്കി പ്രസാദ് നിർവഹിച്ചു. പൊതുസമ്മേളനത്തിന് മുഖ്യാതിഥിയും കർണാടക ഊർജമന്ത്രിയുമായ കെ.ജെ. ജോർജ് തിരിതെളിച്ചു. ശാഖ ചെയർമാൻ കെ.വി. ബാഹുലേയൻ അധ്യക്ഷതവഹിച്ചു. അഡ്വൈസർ കെ.ജെ. ബൈജു സ്വാഗതം പറഞ്ഞു.
സുവർണ ക്ലിനിക് ഇൻചാർജ് ഡോ. രജനി സതീഷ്, സംസ്ഥാന പ്രസിഡന്റ് രാജൻ ജേക്കബ്, ജനറൽ സെക്രട്ടറി എ.ആർ. രാജേന്ദ്രൻ, ജില്ല പ്രസിഡന്റ് സന്തോഷ് തൈക്കാട്ടിൽ, ജില്ല സെക്രട്ടറി കെ.എസ്. മഞ്ജുനാഥ്, ശാഖ കൺവീനർ ബിജു ജോസഫ്, വനിത വിങ് കൺവീനർമാരായ കൃഷ്ണകുമാർ, മുൻ സംസ്ഥാന പ്രസിഡന്റ് ചന്ദ്രസേനൻ, മുൻ സെക്രട്ടറി ശശിധരൻ, സ്ഥാപക അംഗം ബാലചന്ദ്രൻ, മുൻ ഓർഗനൈസിങ് സെക്രട്ടറി ബിജു കോലംകുഴി എന്നിവർ സംസാരിച്ചു. ഈസ്റ്റ് ശാഖ വൈസ് ചെയർമാൻ അജിത് ബാബു നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.