‘ന​മ്മ യാ​ത്രി’​യി​ൽ ഇ​നി ടാ​ക്സി​യും

ബം​ഗ​ളൂ​രു: ക​മീ​ഷ​ൻ ര​ഹി​ത​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ചു​രു​ങ്ങി​യ കാ​ലം​കൊ​ണ്ട് ഓ​ട്ടോ​റി​ക്ഷ തൊ​ഴി​ലാ​ളി​ക​ൾ​ക്കി​ട​യി​ലും യാ​ത്ര​ക്കാ​ർ​ക്കി​ട​യി​ലും ഹി​റ്റാ​യ ബം​ഗ​ളൂ​രു​വി​ന്‍റെ മൊ​ബി​ലി​റ്റി ആ​പ്പാ​യ ‘ന​മ്മ യാ​ത്രി’ ടാ​ക്സി ബു​ക്കി​ങ് മേ​ഖ​ല​യി​ലേ​ക്കും ക​ട​ക്കു​ന്നു. നി​ല​വി​ൽ ഒ​ല, ഊ​ബ​ർ, റാ​പി​ഡോ തു​ട​ങ്ങി​യ ക​മ്പ​നി​ക​ളി​ൽ നി​ന്നും കു​റ​ഞ്ഞ ഇ​ൻ​സെ​ന്റി​വ് ല​ഭി​ക്കു​ന്ന ഡ്രൈ​വ​ർ​മാ​ർ​ക്കി​ത് ഏ​റെ സ​ഹാ​യ​മാ​കും.

3500 ടാ​ക്സി ഡ്രൈ​വ​ർ​മാ​രാ​ണ് ഇ​തു​വ​രെ ആ​പ്പി​ൽ ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ള്ള​ത്. ക​മീ​ഷ​ൻ​ര​ഹി​ത​മാ​യി​ട്ടാ​ണ് പ്ര​വ​ർ​ത്തി​ക്കു​ക​യെ​ങ്കി​ലും ഡ്രൈ​വ​ർ​മാ​ർ​ക്ക് സ​ബ്സ്ക്രി​പ്ഷ​ൻ പാ​ക്കേ​ജു​ക​ളു​ണ്ടാ​യി​രി​ക്കും. ന​മ്മ യാ​ത്രി സ​ബ്സ്ക്രി​പ്ഷ​ൻ പാ​ക്കേ​ജു​ക​ള​വ​ത​രി​പ്പി​ച്ച​തി​നു ശേ​ഷം ഒ​ല, റാ​പി​ഡോ, ഊ​ബ​ർ തു​ട​ങ്ങി​യ ക​മ്പ​നി​ക​ളും ആ ​വ​ഴി​യി​ലേ​ക്ക് തി​രി​ഞ്ഞി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ വ​ർ​ഷം ന​വം​ബ​റി​ലാ​ണ് ജ​സ്പേ ടെ​ക്നോ​ള​ജീ​സ് ന​മ്മ യാ​ത്രി മൊ​ബൈ​ൽ ആ​പ് ബം​ഗ​ളൂ​രു​വി​ൽ ആ​രം​ഭി​ച്ച​ത്. മൈ​സൂ​രു, കൊ​ച്ചി, തു​മ​കു​രു, ചെ​ന്നൈ, കൊ​ൽ​ക്ക​ത്ത, ഹൈ​ദ​രാ​ബാ​ദ് തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ലേ​ക്കും ന​മ്മ യാ​ത്രി പ്ര​വ​ർ​ത്ത​നം വ്യാ​പി​പ്പി​ച്ചി​ട്ടു​ണ്ട്.

Tags:    
News Summary - Taxi In namma yatri

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.