ബംഗളൂരു: കൈയേറ്റം ആരോപിച്ച് കാടുബീസനഹള്ളിയിൽ നൂറിലേറെ വീടുകൾ അധികൃതർ പൊളിച്ചു. കർണാടക ഇൻഡസ്ട്രിയൽ ഏരിയ ഡെവലപ്മെന്റ് ബോർഡിന്റെ (കെ.ഐ.എ.ഡി.ബി) നേതൃത്വത്തിലാണ് വ്യാഴാഴ്ച പൊളിക്കൽ നടപടി ആരംഭിച്ചത്. അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാൻ നൂറിലേറെ പൊലീസുകാരെ പ്രദേശത്ത് വിന്യസിച്ചിരുന്നു. അതേസമയം, മുൻകൂർ നോട്ടീസ് നൽകാതെയാണ് പൊളിക്കൽ നടപടിയെന്ന് താമസക്കാർ ആരോപിച്ചു.
വ്യാഴാഴ്ച രാവിലെ അധികൃതർ എക്സ്കവേറ്ററുകളുമായി വീട് പൊളിക്കാനെത്തിയതോടെ പലരും വീടുകൾക്കുമുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. കെട്ടിടങ്ങൾ പൊളിച്ചുനീക്കുന്നതിനിടയിലും താമസക്കാർ അവരുടെ വസ്തുവകകൾ നീക്കുന്ന പ്രവൃത്തി തുടരുന്നുണ്ടായിരുന്നു. വീട്ടുസാധനങ്ങൾ റോഡിനരികിൽ കുന്നുകൂട്ടിവെച്ച കാഴ്ച ദയനീയമായി. വ്യവസായ മേഖലയിലെ കൈയേറ്റ കെട്ടിടങ്ങൾ പൊളിച്ചുനീക്കാൻ കോടതി ഉത്തരവുണ്ടെന്ന് കെ.ഐ.എ.ഡി.ബി അധികൃതർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.