ബംഗളൂരു: ബംഗളൂരുവിൽനിന്ന് കോഴിക്കോട്ടേക്ക് പോവുകയായിരുന്ന കെ.എസ്.ആർ.ടി.സി വീക്കെൻഡ് സ്പെഷൽ ബസിന് പിന്നിൽ കാറിടിച്ചതോടെ പൊലീസ് തടഞ്ഞുവെച്ചു. ഓണാവധിക്ക് നാട്ടിലേക്ക് മടങ്ങുന്നവരും വാരാന്ത അവധിക്ക് പോകുന്നവരുമടക്കം നിറയെ യാത്രക്കാരുമായി പുറപ്പെട്ട ബത്തേരി ഡിപ്പോയിലെ കെ.എൽ 15 എ 0976 ബസാണ് തടഞ്ഞുവെച്ചത്.
വെള്ളിയാഴ്ച രാത്രി 12.30ന് മൈസൂരു റോഡ് ദീപാഞ്ജലി നഗറിന് സമീപം ബസിന് പിന്നിൽ കാറിടിച്ചതിനെ തുടർന്നാണ് സംഭവം. അപകടത്തിൽ ആർക്കും പരിക്കില്ല. ബേറ്റരായനപുര പൊലീസ് സ്റ്റേഷനിൽ യാത്രക്കാരടങ്ങിയ ബസ് തടഞ്ഞുവെച്ചതിനെ തുടർന്ന് മലബാർ മുസ്ലിം അസോസിയേഷൻ പ്രവർത്തകരായ അബ്ദു ആസാദ് നഗർ, സാജിദ് ഗസ്സാലി എന്നിവർ ഇടപെട്ടതോടെയാണ് രാത്രി 1.15ന് പൊലീസ് യാത്രാനുമതി നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.