ബംഗളൂരു: ധാർഹാഡ് സുള്ള വില്ലേജിൽ മൂന്നു മക്കളെ കൊലപ്പെടുത്തി പിതാവ് ജീവനൊടുക്കി. ധാർവാഡ് സ്വദേശി എം. ഫക്കീരപ്പയാണ് ക്രൂരകൃത്യം ചെയ്തത്. മക്കളായ ശരവണി (എട്ട്), ശ്രേയസ (ആറ്), സൃഷ്ടി (നാല്) എന്നിവരെ തലക്കടിയേറ്റ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി.
കുട്ടികളെ ഉറക്കത്തിൽ ആക്രമിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. ഭാര്യ മുദക്കവ്വയെയും ഫക്കീര ആക്രമിച്ചിരുന്നു. ഇവർ ഗുരുതര പരിക്കുകളോടെ ധാർവാഡ് കിംസ് ആശുപത്രിയിൽ ചികിത്സയിലാണ്. ഫക്കീരപ്പ എന്തിനാണ് കൃത്യം നിർവഹിച്ചതെന്നത് സംബന്ധിച്ച് പൊലീസിന് വിവരമൊന്നും ലഭിച്ചിട്ടില്ല. കുട്ടികളുടെ മാതാവ് അപകടനില തരണംചെയ്തശേഷം ഇവരുടെ മൊഴി രേഖപ്പെടുത്തിയാലേ ഇതുസംബന്ധിച്ച സൂചന ലഭിക്കൂവെന്ന് പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.