representational image

മസാജ് കേന്ദ്രത്തിൽ എത്തിച്ച വിദേശ വനിതകളെ രക്ഷപ്പെടുത്തി

ബംഗളുരു: നഗരത്തിൽ വിവിധ മസാജ് കേന്ദ്രങ്ങളില്‍ എത്തിച്ച അഞ്ച് വിദേശ വനിതകളെ പൊലീസ് രക്ഷപ്പെടുത്തി. രാജാജി നഗർ, ബാനസ്‍വാടി എന്നിവിടങ്ങളിലെ മസാജ് കേന്ദ്രങ്ങളിലേക്ക് എത്തിച്ച നാല് ഉഗാണ്ട സ്വദേശിനികളെയും രണ്ട് തായ്‍ലൻഡ് സ്വദേശിനികളെയുമാണ് സെൻട്രൽ ക്രൈംബ്രാഞ്ച് (സി.സി.ബി) രക്ഷപ്പെടുത്തിയത്.

മസാജ് കേന്ദ്രങ്ങളുടെ ഉടമകൾ അറസ്റ്റിലായി. രഹസ്യവിവരത്തെതുടർന്നായിരുന്നു സി.സി.ബിയുടെ പ്രത്യേക സംഘത്തിന്റെ റെയ്ഡ്. വിദേശത്തുനിന്ന് ഏജന്റുമാര്‍ മുഖേനയെത്തിവരെയും നഗരത്തില്‍ മതിയായ രേഖകളില്ലാതെ കഴിഞ്ഞിരുന്നവരെയുമാണ് മസാജ് കേന്ദ്രങ്ങളിൽ എത്തിച്ചതെന്നാണ് വിവരം.

കൂടുതല്‍ വിദേശികള്‍ നഗരത്തിലെ വിവിധ ഭാഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന പബ്ബുകളിലും മസാജ് കേന്ദ്രങ്ങളിലും പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് കണ്ടെത്തല്‍. രക്ഷപ്പെടുത്തിയ സ്ത്രീകളെ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. രേഖകളില്ലാത്തവരെ അവരുടെ രാജ്യങ്ങളിലേക്ക് തിരിച്ചയക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

Tags:    
News Summary - The foreign women who were brought to the massage center were rescued

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.