ബംഗളൂരു: വർത്തൂരിലെ അപ്പാർട്മെന്റിൽ സ്വിമ്മിങ്പൂളിൽ ഷോക്കേറ്റ് വിദ്യാർഥിനി മരിച്ചു. വ്യാഴാഴ്ച രാത്രി 7.30ഓടെ പ്രസ്റ്റീജ് ലേക്ക്സൈഡ് ഹാബിറ്റാറ്റ് അപ്പാർട്മെന്റിലാണ് സംഭവം. 10 വയസ്സുകാരി മാന്യയാണ് മരിച്ചത്. സ്വിമ്മിങ്പൂളിൽ പ്രവേശിച്ചപ്പോൾ വയറിൽ സ്പർശിച്ചപ്പോൾ ഷോക്കേൽക്കുകയായിരുന്നെന്നാണ് വിവരം. ഷോക്കേറ്റ പെൺകുട്ടി പൂളിലേക്കാണ് വീണത്.
ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചതായി ഡോക്ടർമാർ സ്ഥിരീകരിച്ചു. മെയ്ന്റനൻസ് ഏജൻസിയുടെ നിരുത്തരവാദിത്ത സമീപനമാണ് അപകടത്തിന് വഴിവെച്ചതെന്ന് ചൂണ്ടിക്കാട്ടി അപ്പാർട്മെന്റ് നിവാസികൾ പ്രതിഷേധിച്ചു. തുടർച്ചയായി സ്വിമ്മിങ്പൂളിന്റെ ഭാഗത്ത് ഷോക്ക് കണ്ടെത്തിയിരുന്നതായും പലതവണ മെയ്ന്റനൻസ് ഏജൻസിയെ വിവരമറിയിച്ചിട്ടും നടപടിയെടുത്തില്ലെന്നും താമസക്കാർ ചൂണ്ടിക്കാട്ടി.
ഏജൻസി മാനേജറെ അറസ്റ്റ് ചെയ്യണമെന്ന് അവർ ആവശ്യപ്പെട്ടു. സംഭവത്തിൽ പെൺകുട്ടിയുടെ മാതാപിതാക്കൾ നൽകിയ പരാതിയിൽ വർത്തൂർ പൊലീസ് കേസെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.