ബംഗളൂരു ആശുപത്രിയിൽ മരണപ്പെട്ട മലയാളിയെ തിരിച്ചറിഞ്ഞില്ല

ബംഗളൂരു: വിക്ടോറിയ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരണപ്പെട്ട മലയാളിയെ തിരിച്ചറിയാനായില്ല. ഏകദേശം 70 വയസ്സ് തോന്നിക്കുന്നയാളാണ് നവംബർ 22ന് മരണപ്പെട്ടത്. മൃതദേഹം ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

കഴിഞ്ഞ മാസം 16ന് ബസവേശ്വര നഗറിലെ നടപ്പാതയിൽ വീണുകിടന്ന ഇയാളെ നാട്ടുകാർ 108 ആംബുലൻസിൽ കെ.സി. ജനറൽ ആശുപത്രിയിലേക്കയക്കുകയായിരുന്നു. പിന്നീട് ഇയാളെ നിംഹാൻസിലേക്കും ശേഷം വിക്ടോറിയ ആശുപത്രിയിലേക്കും മാറ്റി.

രേഖകളൊന്നും കൈയിലില്ലാത്തതിനാൽ തിരിച്ചറിയാനാവാതെ അജ്ഞാത മൃതദേഹമായി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഇയാൾ മുമ്പ് മല്ലേശ്വരത്തെ ഒരു ഹോട്ടലിൽ ജോലി ചെയ്തതായി അറിയുന്നു. ഇവിടെ നിന്ന് ലഭിച്ച വിവരപ്രകാ​രം, അബ്ദുൽ എന്നാണ് പേരെന്ന് സംശയിക്കുന്നതായി ​ബസവേശ്വര നഗർ പൊലീസ് അറിയിച്ചു.

മരണപ്പെട്ടയാളെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ മലബാർ മുസ്‍ലിം അസോസിയേഷനുമായി ബന്ധപ്പെടണമെന്ന് ജനറൽ സെക്രട്ടറി ടി.സി. സിറാജുദ്ദീൻ അറിയിച്ചു. ഫോൺ: 9845351854, 9071120120.

Tags:    
News Summary - The Malayali who died in Victoria Hospital was not identified

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.