ന​മ്മ മെ​ട്രോ പു​തു​പാ​ത​യി​ലും ട്രെയി​ൻ കു​തി​ക്കും

ബം​ഗ​ളൂ​രു: ന​മ്മ മെ​ട്രോ ഗ്രീ​ൻ​ലൈ​നി​ൽ നാ​ഗ​സ​ന്ദ്ര​യി​ൽ​നി​ന്ന് മാ​ധ​വാ​ര​യി​ലേ​ക്ക് പു​തു​താ​യി നി​ർ​മി​ച്ച മെ​ട്രോ പാ​ത​യി​ൽ ടെ​യി​നു​ക​ളു​ടെ വാ​ണി​ജ്യ സ​ർ​വി​സി​ന് അ​നു​മ​തി ല​ഭി​ച്ചു. മെ​ട്രോ റെ​യി​ൽ സു​ര​ക്ഷാ ക​മീ​ഷ​ണ​റു​ടെ പ​രി​ശോ​ധ​ന പൂ​ർ​ത്തി​യാ​യ​തി​നെ​ത്തു​ട​ർ​ന്നാ​ണി​ത്. ടെ​യി​നു​ക​ളു​ടെ പ​രീ​ക്ഷ​ണ ഓ​ട്ടം ക​ഴി​ഞ്ഞ​മാ​സം ന​ട​ത്തി​യി​രു​ന്നു. ഗ്രീ​ൻ​ലൈ​നി​ലെ അ​വ​സാ​ന സ്റ്റേ​ഷ​നാ​യ നാ​ഗ​സ​ന്ദ്ര​യി​ൽ​നി​ന്ന് മാ​ധ​വാ​ര​യി​ലേ​ക്ക് 3.7 കി​ലോ​മീ​റ്റ​ർ പാ​ത​യാ​ണ് മെ​ട്രോ സ​ർ​വി​സി​നൊ​രു​ങ്ങി​യ​ത്. വി​വി​ധ​ഭാ​ഗ​ങ്ങ​ളെ തു​മ​കൂ​രു റോ​ഡി​ലു​ള്ള ഇ​ന്റ​ർ​നാ​ഷ​ന​ൽ എ​ക്സി​ബി​ഷ​ൻ സെ​ന്റ​റു​മാ​യി (ബി.​ഐ.​ഇ.​സി) ബ​ന്ധി​പ്പി​ക്കു​ന്ന​താ​ണ് പു​തി​യ​പാ​ത.

ഇ​നി ബി.​ഐ.​ഇ.​സി.​യി​ൽ എ​ത്തി​ച്ചേ​രാ​ൻ എ​ളു​പ്പ​മാ​കും. 298 കോ​ടി​രൂ​പ ചെ​ല​വി​ലാ​ണ് പാ​ത​യു​ടെ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി​യ​ത്. ഇ​തോ​ടെ ന​മ്മ മെ​ട്രോ​യു​ടെ ആ​കെ ദൈ​ർ​ഘ്യം 76 കി​ലോ​മീ​റ്റ​റാ​കും.

Tags:    
News Summary - The train will run on Namma metro new line as well

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.