ബംഗളൂരു: എച്ച്.ഡബ്ല്യു.എ ചാരിറ്റബിൾ ഫൗണ്ടേഷൻ മാറത്തഹള്ളി ഉർദു സ്കൂളിലേക്ക് ഒമ്നി വാൻ സംഭാവന ചെയ്തു. മാറത്തഹള്ളിയിലെ ചേരി പ്രദേശത്ത് താമസിക്കുന്ന വിദ്യാർഥികൾക്ക് സ്കൂളിലേക്ക് എത്താനുള്ള യാത്രാ പ്രതിസന്ധി സ്കൂൾ അധികൃതർ എച്ച്.ഡബ്ല്യു.എയുടെ ശ്രദ്ധയിൽ പെടുത്തിയിരുന്നതിനെ തുടർന്നാണ് വാഹനം നൽകാൻ തീരുമാനിച്ചത്. സ്കൂൾ അങ്കണത്തിൽ നടന്ന ചടങ്ങിൽ ജമാഅത്തെ ഇസ്ലാമി ബംഗളൂരു മേഖല വൈസ് പ്രസിഡന്റ് ഷമീർ മുഹമ്മദ്, സ്കൂൾ ഹെഡ്മിസ്ട്രസ് സൈറാബാനുവിന് താക്കോൽ നൽകി ഉദ്ഘാടനം നിർവഹിച്ചു.
എച്ച്.ഡബ്ല്യു.എ സെക്രട്ടറി അനൂപ് അഹമ്മദ്, ഹംസക്കുഞ്ഞ്, ബി.എൻ.പി ലീഡർ ഇന്ദിര, എസ്.ഡി.എം.സി പ്രസിഡന്റ് ജാഫർ സാദിഖ്, അംഗം മുഹമ്മദ് സിയാഉല്ല എന്നിവർ സംസാരിച്ചു. സ്കൂൾ അധ്യാപകർ ചടങ്ങിൽ പങ്കെടുത്തു. എച്ച്.ഡബ്ല്യു.എ പ്രോജക്ട് കോഓഡിനേറ്റർ നാസിഹ്, മാറത്തഹള്ളി ഏരിയ കോഓഡിനേറ്റർ ഹിജാസ്, അംഗങ്ങളായ സജ്ന ഷമീർ, മുഫാസിൽ, റഷാദ്, നസ്മിൽ, സലീക്ക് എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.