യുവതിക്ക് ചോക്ലേറ്റ് നൽകിയ യുവാവിനെ വളഞ്ഞിട്ട് മർദിച്ചു

ശിവമോഗ: മുഡിഗെരെ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിൽ യുവാവിനെ കാറിലെത്തിയ സംഘം വളഞ്ഞിട്ട് മർദിച്ചു. പരിക്കുകളോടെ കെ.വി. മുനീറിനെ (29) ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ചൊവ്വാഴ്ച വൈകുന്നേരം നടന്ന സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതോടെ ബുധനാഴ്ച പൊലീസ് കേസെടുത്തു. ദക്ഷിണ കന്നട, ഉഡുപ്പി ജില്ലകളിൽ സദാചാര ഗുണ്ടായിസം അവസാനിപ്പിക്കാൻ പ്രത്യേക പൊലീസ് സ്ക്വാഡ് പ്രവർത്തിക്കുന്നതിനിടെയാണ് ഇതര ജില്ലയിലെ സംഭവം.

ചോക്ലേറ്റ് കൈമാറിയ സന്ദേശം ഒരാൾ അയച്ചതിന് പിന്നാലെ കാറിൽ എത്തിയ സംഘം അക്രമം നടത്തുകയായിരുന്നു. സി.സി.ടിവി ദൃശ്യങ്ങൾ പരിശോധിച്ച് അക്രമികളെ പിടികൂടുമെന്ന് ശിവമോഗ ജില്ല പൊലീസ് സൂപ്രണ്ട് മിഥുൻ കുമാർ 'മാധ്യമ'ത്തോട് പറഞ്ഞു.

Tags:    
News Summary - The young man who gave chocolate to the young woman was surrounded and beaten up in shimoga

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.