ബംഗളൂരു: ബൃഹത് ബംഗളൂരു മഹാനഗര പാലികെ (ബി.ബി.എം.പി) പരിധിയിൽ വസ്തു നികുതി വർധിപ്പിക്കാൻ തീരുമാനിച്ചിട്ടില്ലെന്ന് ബി.ബി.എം.പി കമീഷണർ തുഷാർ ഗിരിനാഥ് പറഞ്ഞു. ഏപ്രിൽ ഒന്നു മുതൽ വസ്തു നികുതി വർധിപ്പിക്കുമെന്ന തരത്തിൽ സമൂഹ മാധ്യമങ്ങളിൽ സന്ദേശം പ്രചരിച്ചതിന് പിന്നാലെയാണ് കമീഷണർ വിശദീകരണവുമായി രംഗത്തുവന്നത്.
സമൂഹ മാധ്യമങ്ങളിലെ പ്രചാരണം തെറ്റാണെന്നും അത്തരം പ്രചാരണങ്ങൾ പൊതുജനങ്ങൾ പരിഗണിക്കരുതെന്നും അദ്ദേഹം പറഞ്ഞു. വ്യാജ പ്രചാരണം നടത്തിയവർക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് തുഷാർ ഗിരിനാഥ് ബംഗളൂരു സിറ്റി പൊലീസ് കമീഷണർക്ക് പരാതി നൽകി. 2016ലാണ് ബി.ബി.എം.പി അവസാനമായി വസ്തു നികുതി വർധിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.