ബംഗളൂരു: തന്റെ ജീവനു നേരെ വിദ്യാഭ്യാസ മന്ത്രി മധു ബംഗാരപ്പയിൽനിന്ന് ഭീഷണിയുണ്ടെന്ന് എദിഗ സമുദായത്തിന്റെ ആചാര്യനും മഠാധിപതിയുമായ പ്രണവാനന്ദ സ്വാമി.
കോൺഗ്രസ് എം.എൽ.സി ബി.കെ. ഹരിപ്രസാദിനെ പിന്തുണക്കുകയും മുഖ്യമന്ത്രി സിദ്ദരാമയ്യക്ക് നേരെ സ്വാമി വിമർശനം നടത്തുകയും ചെയ്തിരുന്നു. ഇതേ തുടർന്ന് വിദ്യാഭ്യാസ മന്ത്രിയുടെ അനുയായികളിൽനിന്ന് തനിക്ക് നിരവധി ഭീഷണി വിളികൾ വരുന്നതായും ഇതിനെതിരെ ബംഗളൂരു പൊലീസ് കമീഷണർക്ക് പരാതി നൽകുമെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ ഇദ്ദേഹത്തെ താൻ ആചാര്യനായി പരിഗണിക്കുന്നില്ലെന്നും വിശ്വഹിന്ദു പരിഷത്തിൽനിന്ന് വന്ന അദ്ദേഹത്തിന് കുടുംബം ഉണ്ടെന്നും മോശം സ്വഭാവത്തിന് ഉടമയാണെന്നും വിദ്യാഭ്യാസ മന്ത്രി പ്രതികരിച്ചു. ഹരിപ്രസാദ് പിന്നാക്ക സമുദായത്തിൽപെട്ടയാളാണെന്നും അദ്ദേഹത്തിന് വേണ്ടി വാദിക്കുന്നതിൽ തെറ്റില്ലെന്നും മന്ത്രി മധു ബംഗാരപ്പ എദിഗ സമുദായത്തിന് വേണ്ടി ഒന്നും ചെയ്തിട്ടില്ലെന്നും സ്വാമി ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.