ബംഗളൂരു: അസിം പ്രേംജി സർവകലാശാല സർജാപുര കാമ്പസിൽ ‘ബാല്യകാല വിദ്യാഭ്യാസം’ എന്ന വിഷയത്തിൽ ആഗസ്റ്റ് 24 മുതൽ ത്രിദിന സെമിനാർ സംഘടിപ്പിക്കും. ബാല്യകാല വിദ്യാഭ്യാസത്തിൽ പ്രവർത്തിക്കുന്ന ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുള്ള അധ്യാപകർ, എൻ.ജി.ഒ അംഗങ്ങൾ എന്നിവർ സെമിനാറിൽ പങ്കെടുക്കും. 80-ലധികം പ്രബന്ധങ്ങൾ അവതരിപ്പിക്കും.
കന്നട, തെലുങ്ക്, തമിഴ്, മലയാളം എന്നീ ഭാഷകളിലും അവതരണങ്ങൾ നടക്കും. സമീപത്തെ അംഗൻവാടികളിൽ നിന്നും സർക്കാർ സ്കൂളുകളിൽ നിന്നുമായി 150 ഓളം അധ്യാപകർ സെമിനാറിൽ പങ്കെടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.