തൃശൂർ സ്വദേശി ബംഗളൂരുവിൽ വാഹനാപകടത്തിൽ മരിച്ചു

ബംഗളൂരു: തൃശ്ശൂർ കേച്ചേരി പെരുമണ്ണ് സ്വദേശി ബംഗളൂരുവിൽ വാഹനപകടത്തിൽ മരിച്ചു. ബംഗളൂരു ആർ.ആർ ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർത്ഥി തൃശ്ശൂർ കേച്ചേരി പെരുമണ്ണ് അമ്പലത്ത് വീട്ടിൽ ഷംസുദ്ദീൻ-സാജിദ ദമ്പതികളുടെ മകൻ സനൂപ് (22) ആണ് മരിച്ചത്.

ബംഗളൂരു അബ്ബിഗരയിൽ സനൂപ് സഞ്ചരിച്ചിരുന്ന ബൈക്ക് പോസ്റ്റിൽ ഇടിച്ചാണ് അപകടം. സഹോദരങ്ങൾ: ഷാഹിന, പരേതനായ ഷഹിൻ. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി എം.എസ്. രാമയ്യ ആശുപത്രിയിലേക്ക് മാറ്റി

Tags:    
News Summary - Thrissur native died in bengaluru road accident

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.