മംഗളൂരു: ഈ മാസം 25, 26, 27 തീയതികളിൽ ഉള്ളാൾ തൊക്കോട്ട് നടക്കുന്ന ഡി.വൈ.എഫ്.ഐ സംസ്ഥാന സമ്മേളനത്തിന്റെ പ്രചാരണ ഭാഗമായി സ്ഥാപിച്ച ടിപ്പുസുൽത്താന്റെ കട്ടൗട്ട് നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് പൊലീസ് നോട്ടീസ്. വഴങ്ങുന്ന പ്രശ്നമില്ലെന്ന് ഡി.വൈ.എഫ്.ഐ.
ഡി.വൈ.എഫ്.ഐ ഹരേക്കള യൂനിറ്റ് ഓഫിസ് പരിസരത്ത് സ്ഥാപിച്ച കട്ടൗട്ട് നീക്കം ചെയ്യാൻ ആവശ്യപ്പെട്ടാണ് കൊണാജെ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ യൂനിറ്റ് പ്രസിഡന്റിന് നോട്ടീസ് നൽകിയത്. ക്രമസമാധാന പ്രശ്നം ഉണ്ടാവുമെന്ന് ചൂണ്ടിക്കാട്ടിയാണിത്.ഈ നോട്ടീസിന് വഴങ്ങില്ലെന്ന് ഡി.വൈ.എഫ്.ഐ ജില്ല പ്രസിഡന്റ് ബി.കെ. ഇംതിയാസ് പറഞ്ഞു.
കർണാടകയിലെ ഭരണമാറ്റം അറിയാത്ത മട്ടിലാണ് ദക്ഷിണ കന്നട ജില്ലയിലെ പല ഓഫിസർമാരും പെരുമാറുന്നത്. ശ്രീനാരായണ ഗുരു, മദർ തെരേസ, സ്വാതന്ത്ര്യ സമര സേനാനി റാണി അബ്ബക്ക, ഭഗത് സിങ്, ഡോ. ബി.ആർ.അംബേദ്കർ തുടങ്ങിയവർ ഡി.വൈ.എഫ്.ഐ പ്രചാരണ ബോർഡുകളിലും പോസ്റ്റുകളിലുമുണ്ട്. ടിപ്പുവും അതിൽപെടും. ടിപ്പു വിരുദ്ധത സംഘ്പരിവാറിന്റേതാണ്. അതിന് കൂട്ടുനിൽക്കുന്ന സംഘി മനോഭാവമുള്ള ഉദ്യോഗസ്ഥർക്ക് വഴങ്ങുന്ന പ്രശ്നമില്ല -ഇംതിയാസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.