ടോ​ൾ: ക​ർ​ണാ​ട​ക ആ​ർ.​ടി.​സി ടി​ക്ക​റ്റ് നി​ര​ക്ക് ഉ​യ​ർ​ത്തി

ബം​ഗ​ളൂ​രു: ബം​ഗ​ളൂ​രു-​മൈ​സൂ​രു അ​തി​വേ​ഗ​പാ​ത​യി​ലെ ര​ണ്ടാം​ഘ​ട്ട​ത്തി​ൽ ടോ​ൾ പി​രി​വ് തു​ട​ങ്ങി​യ​തോ​ടെ ക​ർ​ണാ​ട​ക ആ​ർ.​ടി.​സി ടി​ക്ക​റ്റ് നി​ര​ക്ക് ഉ​യ​ർ​ത്തി. ഓ​ർ​ഡി​ന​റി, എ​ക്സ്പ്ര​സ് ബ​സു​ക​ൾ​ക്ക് 15 രൂ​പ​യും രാ​ജ​ഹം​സ​ക്ക് 20 രൂ​പ​യും വോ​ൾ​വോ, ഇ​ല​ക്ട്രി​ക് ബ​സു​ക​ൾ​ക്ക് 30 രൂ​പ​യു​മാ​ണ് നി​ര​ക്ക് ഉ​യ​ർ​ത്തി​യ​ത്. കേ​ര​ള​ത്തി​ലേ​ക്കും ത​മി​ഴ്നാ​ട്ടി​ലേ​ക്കും സ​ർ​വി​സ് ന​ട​ത്തു​ന്ന ക​ർ​ണാ​ട​ക ആ​ർ.​ടി.​സി ബ​സു​ക​ളു​ടെ ടി​ക്ക​റ്റ് നി​ര​ക്കും ഇ​തോ​ടെ ഉ​യ​രും. ക​ഴി​ഞ്ഞ മാ​ർ​ച്ചി​ൽ അ​തി​വേ​ഗ​പാ​ത​യു​ടെ ആ​ദ്യ​ഘ​ട്ട​മാ​യ ബം​ഗ​ളൂ​രു-​നി​ദ്ദ​ഘ​ട്ട സെ​ക്ഷ​നി​ൽ ടോ​ൾ പി​രി​വ് തു​ട​ങ്ങി​യ​തോ​ടെ ക​ർ​ണാ​ട​ക ആ​ർ.​ടി.​സി ടി​ക്ക​റ്റ് നി​ര​ക്ക് 15-20 രൂ​പ വ​രെ ഉ​യ​ർ​ത്തി​യി​രു​ന്നു.

Tags:    
News Summary - Toll: Karnataka RTC hikes ticket rates

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.