ബംഗളൂരു: കർണാടക സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപറേഷൻ (കെ.എസ്.ആർ.ടി.സി), ബംഗളൂരു മെട്രോപൊളിറ്റൻ ട്രാൻസ്പോർട്ട് കോർപറേഷൻ (ബി.എം.ടി.സി), നോർത്ത് വെസ്റ്റേൺ കർണാടക റോഡ് ട്രാൻസ്പോർട്ട് കോർപറേഷൻ (എൻ.ഡബ്ല്യു.കെ.ആർ.ടി.സി), കല്യാണ കർണാടക റോഡ് ട്രാൻസ്പോർട്ട് കോർപറേഷൻ (കെ.കെ.ആർ.ടി.സി) എന്നീ നാല് ആർ.ടി.സികളുടെ ചെയർമാനായി ഗതാഗതമന്ത്രി രാമലിംഗ റെഡ്ഡിയെ മുഖ്യമന്ത്രി സിദ്ധരാമയ്യ നിയമിച്ചു. സാധാരണയായി മന്ത്രിസഭയിൽ ഉൾപ്പെടുത്താൻ കഴിയാത്ത എം.എൽ.എമാരെയാണ് ചെയർമാനായി നിയമിക്കാറ്. എന്നാൽ, വകുപ്പ് വിഭജനത്തിൽ രാമലിംഗ റെഡ്ഡിക്കുള്ള അതൃപ്തി കണക്കിലെടുത്താണ് പുതിയ നിയമനമെന്നാണ് വിലയിരുത്തൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.