ബുധനാഴ്ച പുലർച്ചെ പർപ്പ്ൾ ലൈനിൽ മരം വീണതിനെത്തുടർന്ന് മെട്രോ ട്രെയിനുകളുടെ ഗതാഗതം തടസ്സപ്പെട്ടു. രാവിലെ 6.15ഓടെ പർപ്പ്ൾ മാർഗിലെ എസ്വി റോഡിനും ഇന്ദിര നഗറിനും ഇടയിൽ ട്രാക്കിൽ മരം വീഴുകയായിരുന്നു. ബി.എം.ആർ.സി.എൽ അധികൃതരും ജീവനക്കാരും ചേർന്ന് മരം വെട്ടിമാറ്റിയ ശേഷമാണ് ട്രെയിൻ ഓടിത്തുടങ്ങിയത്.
തടസ്സമുണ്ടായപ്പോൾ പർപ്പ്ൾ ലൈനിൽ ബൈയപ്പനഹള്ളി മുതൽ വൈറ്റ്ഫീൽഡ്, എം.ജി റോഡ് മുതൽ ചള്ളഘട്ട് വരെ മാത്രമാണ് ട്രെയിനുകൾ സർവിസ് നടത്തിയത്. തുടർന്ന് പർപ്പ്ൾ ലൈനിൽ രാവിലെ 8.05 മുതൽ ട്രെയിനുകൾ പതിവുപോലെ ഓടുമെന്ന് ബി.എം.ആർ.സി.എൽ സന്ദേശത്തിലൂടെ അറിയിച്ചു. പുലർച്ചെ മെട്രോ സർവിസ് തടസ്സപ്പെട്ടതോടെ ഒട്ടേറെ യാത്രക്കാർ ദുരിതത്തിലായി. ഇന്ദിരാനഗർ, ബൈയപ്പനഹള്ളി ഭാഗത്തേക്ക് പോകുന്നവർ എം.ജി റോഡിൽ ഇറങ്ങി ഓട്ടോ, ടാക്സി, മറ്റു വാഹനങ്ങൾ എന്നിവയിലൂടെയാണ് യാത്ര ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.