നമ്മ മെട്രോ വൈറ്റ്ഫീൽഡ് പാതയിൽ പരീക്ഷണയോട്ടം 25ന്

ബം​ഗ​ളൂ​രു: ന​മ്മ മെ​ട്രോ പ​ർ​പ്പി​ൾ ലൈ​നി​ൽ ബൈ​യ​പ്പ​ന​ഹ​ള്ളി മു​ത​ൽ വൈ​റ്റ്ഫീ​ൽ​ഡ് വ​രെ പു​തി​യ പാ​ത​യി​ൽ ഒ​ക്ടോ​ബ​ർ 25ന് ​പ​രീ​ക്ഷ​ണ​യോ​ട്ടം ന​ട​ക്കും. പ​രീ​ക്ഷ​ണ​യോ​ട്ട​ത്തി​നു​ള്ള മെ​ട്രോ കോ​ച്ചു​ക​ൾ ക​ഴി​ഞ്ഞ​ദി​വ​സം ബൈ​യ​പ്പ​ന​ഹ​ള്ളി​യി​ൽ എ​ത്തി​ച്ചി​രു​ന്നു. വൈ​റ്റ്ഫീ​ൽ​ഡ് മു​ത​ൽ ഗ​രു​ഡാ​ച​ർ പാ​ള​യ വ​രെ മോ​ട്ടോ​ർ ട്രോ​ളി ഉ​പ​യോ​ഗി​ച്ചു​ള്ള പ​രി​ശോ​ധ​ന പൂ​ർ​ത്തി​യാ​ക്കി. മെ​ട്രോ കോ​ച്ചു​ക​ൾ ഉ​പ​യോ​ഗി​ച്ചു​ള്ള പ​രീ​ക്ഷ​ണ​യോ​ട്ടം പൂ​ർ​ത്തി​യാ​വു​ന്ന​തോ​ടെ ഈ ​പാ​ത​യി​ലെ സ്റ്റേ​ഷ​നു​ക​ളു​ടെ നി​ർ​മാ​ണം വേ​ഗ​ത്തി​ലാ​ക്കു​മെ​ന്ന് ബി.​എം.​ആ​ർ.​സി.​എ​ൽ എം.​ഡി അ​ൻ​ജും പ​ർ​വേ​സ് പ​റ​ഞ്ഞു.

അ​ടു​ത്ത​വ​ർ​ഷം ജ​നു​വ​രി​ അ​വ​സാ​ന​ത്തോ​ടെ സ്റ്റേ​ഷ​ൻ നി​ർ​മാ​ണ​മ​ട​ക്കം പൂ​ർ​ത്തി​യാ​ക്കി ഫെ​ബ്രു​വ​രി ആ​ദ്യ ആ​ഴ്ച​യി​ൽ റെ​യി​ൽ സു​ര​ക്ഷ ക​മീ​ഷ​ണ​റെ പ​രി​ശോ​ധ​ന​ക്കാ​യി വി​ളി​ക്കാ​നാ​ണ് ഉ​ദ്ദേ​ശി​ക്കു​ന്ന​തെ​ന്ന് അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. ഇ​ത്ത​വ​ണ ഡി​ജി​റ്റ​ൽ ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് സ​മാ​ന്ത​ര ട്രാ​ക്കു​ക​ളു​ടെ അ​ലൈ​ൻ​മെ​ന്റ് പ​രി​ശോ​ധി​ച്ച​ത്. ന​മ്മ മെ​ട്രോ​യി​ൽ ആ​ദ്യ​മാ​യാ​ണ് ഇ​തി​ന് ഡി​ജി​റ്റ​ൽ സം​വി​ധാ​നം ഉ​പ​യോ​ഗി​ക്കു​ന്ന​ത്. ബൈ​യ​പ്പ​ന​ഹ​ള്ളി- കെ.​ആ​ർ പു​രം പാ​ത ക​ഴി​ഞ്ഞ മാ​സം തു​റ​ന്നു​ന​ൽ​കു​മെ​ന്നാ​യി​രു​ന്നു നേ​ര​ത്തെ അ​റി​യി​ച്ചി​രു​ന്ന​ത്. എ​ന്നാ​ൽ, ക​ന​ത്ത മ​ഴ​യും വെ​ള്ള​ക്കെ​ട്ടും കാ​ര​ണം പ്ര​വൃ​ത്തി ത​ട​സ്സ​പ്പെ​ട്ടു. ബൈ​യ​പ്പ​ന​ഹ​ള്ളി മു​ത​ൽ വൈ​റ്റ് ഫീ​ൽ​ഡ് വ​രെ 15 കി​ലോ​മീ​റ്റ​ർ ആ​ർ വ​ൺ എ, ​ആ​ർ വ​ൺ ബി ​എ​ന്നീ റീ​ച്ചു​ക​ളി​ലാ​യാ​ണ് പൂ​ർ​ത്തി​യാ​ക്കു​ന്ന​ത്. ബൈ​യ​പ്പ​ന​ഹ​ള്ളി മു​ത​ൽ സീ​താ​രാ​മ പാ​ള​യ വ​രെ 8.67 കി​ലോ​മീ​റ്റ​റാ​ണ് ആ​ർ വ​ൺ എ​യി​ൽ ഉ​ൾ​പ്പെ​ട്ടി​ട്ടു​ള്ള​ത്. സീ​താ​രാ​മ പാ​ള​യ മു​ത​ൽ വൈ​റ്റ് ഫീ​ൽ​ഡ് വ​രെ 7.14 കി​ലോ​മീ​റ്റ​ർ ആ​ർ വ​ൺ ബി ​റീ​ച്ചി​ലും ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് പൂ​ർ​ത്തി​യാ​ക്കു​ന്ന​ത്. ബൈ​യ​പ്പ​ന​ഹ​ള്ളി​ക്കും കെ.​ആ​ർ പു​ര​ത്തി​നു​മി​ട​യി​ൽ ബെ​ന്നി​ഗ​ന ഹ​ള്ളി എ​ന്ന സ്റ്റോ​പ്പാ​ണ് ഉ​ണ്ടാ​വു​ക. കെ.​ആ​ർ പു​ര​ത്തി​നും വൈ​റ്റ്ഫീ​ൽ​ഡി​നു​മി​ട​യി​ൽ മ​ഹാ​ദേ​വ​പു​ര, ഗ​രു​ഡാ​ച​ർ​പാ​ള​യ, ഹൂ​ഡി ജ​ങ്ഷ​ൻ, സീ​താ​രാ​മ പാ​ള​യ, കു​ന്ദ​ല​ഹ​ള്ളി, ന​ല്ലൂ​ർ​ഹ​ള്ളി, ശ്രീ ​സ​ത്യ​സാ​യി ഹോ​സ്പി​റ്റ​ൽ, പ​ട്ട​ന്തു​ർ അ​ഗ്ര​ഹാ​ര, കാ​ഡു​ഗൊ​ഡി, ച​ന്ന​സാ​ന്ദ്ര എ​ന്നീ സ്റ്റോ​പ്പു​ക​ളു​മു​ണ്ടാ​കും. വൈ​റ്റ്ഫീ​ൽ​ഡ് മേ​ഖ​ല​യി​ൽ​നി​ന്ന് ദി​നേ​ന സി​റ്റി ഭാ​ഗ​ത്തേ​ക്ക് യാ​ത്ര​ചെ​യ്യു​ന്ന ആ​യി​ര​ക്ക​ണ​ക്കി​ന് യാ​ത്ര​ക്കാ​ർ​ക്ക് പു​തി​യ മെ​ട്രോ പാ​ത ഉ​പ​കാ​ര​പ്പെ​ടും. നി​ല​വി​ൽ ക​ന​ത്ത ഗ​താ​ഗ​ത​ക്കു​രു​ക്കി​ൽ ര​ണ്ടു മ​ണി​ക്കൂ​റി​ലേ​റെ ചെ​ല​വ​ഴി​ച്ചാ​ണ് ഈ ​റൂ​ട്ടി​ലെ യാ​ത്ര.

പ​ർ​പ്പി​ൾ ലൈ​നി​ൽ മൈ​സൂ​രു റോ​ഡ് മു​ത​ൽ കെ​​ങ്കേ​രി വ​രെ പു​തി​യ പാ​ത​യി​ൽ മാ​സ​ങ്ങ​ൾ​ക്കു​മു​മ്പ് മെ​ട്രോ ഓ​ടി​ത്തു​ട​ങ്ങി​യി​രു​ന്നു. കെ​​ങ്കേ​രി മു​ത​ൽ ചെ​ല്ല​ഘ​ട്ട വ​രെ​യു​ള്ള പാ​ത​യു​ടെ പ്ര​വൃ​ത്തി അ​ടു​ത്ത വ​ർ​ഷം പൂ​ർ​ത്തി​യാ​ക്കാ​നാ​ണ് ബി.​എം.​ആ​ർ.​സി.​എ​ൽ ല​ക്ഷ്യ​മി​ടു​ന്ന​ത്. ന​മ്മ മെ​ട്രോ ര​ണ്ടാം​ഘ​ട്ട പ​ദ്ധ​തി​യി​ൽ ഇ​തു​വ​രെ ഗ്രീ​ൻ ലെ​നി​ൽ സി​ൽ​ക്ക് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് മു​ത​ൽ യെ​ല​ച്ച​ന​ഹ​ള്ളി വ​രെ​യും പ​ർ​പ്പി​ൾ ലൈ​നി​ൽ ​മൈ​സൂ​രു റോ​ഡ് മു​ത​ൽ കെ​​​ങ്കേ​രി വ​രെ​യും ര​ണ്ട് പാ​ത​ക​ളാ​ണ് യാ​ത്ര​ക്കാ​യി തു​റ​ന്നു​ന​ൽ​കി​യ​ത്.

Tags:    
News Summary - Trial run on Namma Metro Whitefield line on 25th

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.