മംഗളൂരു: ദക്ഷിണ കന്നട ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ പൊലീസ് പരിശോധന കർശനമാക്കി. മഴക്കാലം കഴിയും വരെ ട്രക്കിങ് നിരോധിച്ച് ജില്ല ഡെപ്യൂട്ടി കമീഷണർ മുള്ളൈ മുഹിളൻ ഞായറാഴ്ച ഉത്തരവ് പുറപ്പെടുവിച്ചതിന് പിന്നാലെയാണിത്. ചർമാഡി ചുരത്തിൽ പൊലീസ് പട്രോളിങ് ഊർജിതമാക്കിയിട്ടുണ്ട്. ചുരം റോഡ് വക്കിൽ നിന്ന് പ്രകൃതി ദൃശ്യങ്ങൾ പകർത്തുന്നവരെ സാഹസിക നീക്കങ്ങളിൽ നിന്ന് പൊലീസ് പിന്തിരിപ്പിക്കുന്നുണ്ട്.
നദികൾ, വെള്ളച്ചാട്ടങ്ങൾ, മലകൾ എന്നിവിടങ്ങളിൽ സാഹസിക പ്രവർത്തനങ്ങൾ പാടില്ലെന്നാണ് ഡി.സി ഉത്തരവിൽ പറയുനത്. ഈ മേഖലകൾ പൊലീസിന്റെ സൂക്ഷ്മ നിരീക്ഷണത്തിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.