മംഗളൂരു: മംഗളൂരു നഗരത്തിൽ പൊലീസ് വെള്ളിയാഴ്ചയും മയക്കുമരുന്ന് വേട്ട തുടർന്നതോടെ രണ്ടു ഡോക്ടർമാർ കൂടി അറസ്റ്റിലായി. അനസ്തേഷ്യ വിഭാഗം ബിരുദാനന്തര വിദ്യാർഥിയും ആന്ധ്ര സ്വദേശിയുമായ ഡോ. രാഘവേന്ദ്ര ദത്ത (28), ജനറൽ മെഡിസിൻ പി.ജി വിദ്യാർഥിയായ ബംഗളൂരു അൾസൂർ സ്വദേശി ഡോ. ബാലാജി (29) എന്നിവരാണ് അറസ്റ്റിലായത്.
ഇതോടെ ഏതാനും ദിവസത്തിനിടെ കഞ്ചാവ് വിൽപനയുമായി ബന്ധപ്പെട്ട് മംഗളൂരു പൊലീസ് അറസ്റ്റ് ചെയ്ത ഡോക്ടർമാരുടെയും മെഡിക്കൽ വിദ്യാർഥികളുടെയും എണ്ണം 15 ആയി. ഡോ. രാഘവേന്ദ്ര ദത്ത മംഗളൂരു അത്താവറിലും ഡോ. ബാലാജി ഫൽനീറിലും താമസിച്ചാണ് പഠനവും മയക്കുമരുന്ന് വിപണനവും നടത്തിവന്നത്.
ഇവരുടെ സങ്കേതങ്ങളിൽനിന്ന് ലക്ഷങ്ങൾ വിലവരുന്ന കഞ്ചാവ് പാക്കറ്റുകൾ പിടിച്ചെടുത്തതായി മംഗളൂരു സിറ്റി പൊലീസ് കമീഷണർ എൻ. ശശികുമാർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.