മംഗളൂരു: വിമാനത്താവളം മേഖലയിൽ നിർത്തിയിടുന്ന വാഹനങ്ങളിൽനിന്ന് ബാറ്ററികൾ മോഷ്ടിച്ച് വിൽക്കുന്ന സംഘത്തിലെ രണ്ടു പേരെ ബജ്പെ പൊലീസ് അറസ്റ്റ് ചെയ്തു.
മൂഡുപെര ഈശ്വരകട്ടെയിലെ കൊളപ്പിലാഡ പ്രതാപ് (20), കുന്താപുരം ചർച്ച് റോഡിലെ കെ. അനിൽ(23) എന്നിവരാണ് അറസ്റ്റിലായത്. മോഷ്ടിച്ച ബാറ്ററികൾ കാറിൽ കയറ്റി വില്പനക്ക് കൊണ്ടുപോവുമ്പോഴാണ് പിടികൂടിയതെന്ന് ഇൻസ്പെക്ടർ പി. പ്രകാശ് പറഞ്ഞു.
നാലു ലക്ഷം രൂപ വിലയുള്ള കാർ, ഒന്നര ലക്ഷം രൂപ വിലവരുന്ന 17 അമറോൺ കാർ ബാറ്ററികൾ എന്നിവ പിടിച്ചെടുത്തു. മംഗളൂരു സിറ്റി പൊലീസ് കമീഷണർ കുൽദീപ് കുമാർ ആർ ജയിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.