ബംഗളൂരു: മസാജ് പാർലറിന്റെ മറവിൽ പെൺവാണിഭം നടത്തിയതിന് മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ആഞ്ജനേയ ഗൗഡ, ആഞ്ജനേയ റെഡ്ഡി, ഹരീഷ് എന്നിവരാണ് അറസ്റ്റിലായത്. ഇവർക്ക് എതിരെ യലഹങ്ക ന്യൂ ടൗൺ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. യലഹങ്കയിലെ റോറ ലക്ഷ്വറി തായ് സ്പായിൽ റെയ്ഡ് നടത്തിയ പൊലീസ് ഏഴ് വിദേശ വനിതകളെ രക്ഷപ്പെടുത്തുകയും ചെയ്തു. യലഹങ്ക സബ് സിറ്റിയിലെ ബി സെക്ടറിലെ കെട്ടിടത്തിൽ വേശ്യാവൃത്തി നടക്കുന്നതായി വിവരം ലഭിച്ചതിനെത്തുടർന്നാണ് പൊലീസ് റെയ്ഡ് നടത്തിയത്. തായ്ലൻഡിൽനിന്ന് സ്ത്രീകളെ കൊണ്ടുവന്നാണ് അനാശാസ്യ പ്രവർത്തനം എന്ന് പരിശോധനയിൽ വ്യക്തമായി. ടൂറിസ്റ്റ് വിസയിലൂടെയും ബിസിനസ് വിസയിലൂടെയുമാണ് പ്രതികൾ യുവതികളെ ക്ഷണിച്ചിരുന്നതെന്ന് പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.