ബംഗളൂരു: സ്വകാര്യ സർവകലാശാലകളിലെ പ്രൊഫഷനൽ കോഴ്സുകളിൽ 40 ശതമാനം വരുന്ന പ്രൈവറ്റ് ക്വോട്ട സീറ്റുകളിലേക്ക് ഏകീകൃത പ്രവേശന പരീക്ഷ നടത്തുന്നതിനുള്ള സർക്കാർ നിർദേശം അംഗീകരിച്ച് സർവകലാശാലകൾ. കർണാടക വിദ്യാഭ്യാസ മന്ത്രി എം.സി. സുധാകറുമായി സ്വകാര്യ സർവകലാശാല പ്രതിനിധികൾ നടത്തിയ യോഗത്തിലാണ് തീരുമാനം.
2025-26 അധ്യയന വർഷം മുതൽ കർണാടകയിലെ പൊതുപ്രവേശന പരീക്ഷയായ സി.ഇ.ടി, ജെ.ഇ.ഇ, 190ഓളം വരുന്ന സ്വകാര്യ എൻജിനീയറിങ് കോളജുകളിലേക്കുള്ള പ്രവേശന പരീക്ഷയായ സി.ഒ.എം.ഇ.ഡി.കെ തുടങ്ങിയവ പ്രഫഷനൽ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് സ്വകാര്യ സർവകലാശാലകൾ പരിഗണിച്ചേക്കും.
സംസ്ഥാനത്തെ 32 സ്വകാര്യ സർവകലാശാലകളിൽ 17 എണ്ണത്തിലാണ് പ്രഫഷനൽ കോഴ്സുകളുള്ളത്. നിലവിൽ ഇവയെല്ലാം വ്യത്യസ്ത പ്രവേശന പരീക്ഷകൾ നടത്തുന്നത് മൂലം വിദ്യാർഥികൾ പല പരീക്ഷകൾ എഴുതേണ്ടിവരുന്നത് സാമ്പത്തിക ബാധ്യതയുണ്ടാക്കുന്നുണ്ടെന്നും വിദ്യാഭ്യാസ മന്ത്രി എം.സി. സുധാകർ പറഞ്ഞു. സ്വകാര്യ സർവകലാശാലകളിലെ ഡിഗ്രി സീറ്റുകളിലേക്ക് പൊതുപ്രവേശന പരീക്ഷയും പരിഗണനയിലുണ്ടെന്ന് മന്ത്രി കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.