തു​ഷാ​ർ ഗാ​ന്ധി

ഏ​ക​ സി​വി​ൽ​കോ​ഡ് മു​സ്‌​ലി​മി​നെ​തി​രാ​യ പി​ൻ​വാ​തി​ൽ ആ​ക്ര​മ​ണം -തു​ഷാ​ർ ഗാ​ന്ധി

മം​ഗ​ളൂ​രു: ഏ​ക​സി​വി​ൽ​കോ​ഡ് മു​സ്‌​ലിം​ക​ൾ​ക്ക് എ​തി​രാ​യ പി​ൻ​വാ​തി​ൽ ആ​ക്ര​മ​ണ​മാ​ണെ​ന്ന് മ​ഹാ​ത്മ ഗാ​ന്ധി​യു​ടെ പൗ​ത്ര​ൻ തു​ഷാ​ർ ഗാ​ന്ധി അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ബം​ഗ​ളൂ​രു ക​ർ​ണാ​ട​ക ഗാ​ന്ധി സ്മാ​ര​ക നി​ധി​യും മം​ഗ​ളൂ​രു സ​ർ​വ​ക​ലാ​ശാ​ല മം​ഗ​ള ഗം​ഗോ​ത്രി എ​ൻ.​എ​സ്.​എ​സ് യൂ​നി​റ്റും ചേ​ർ​ന്ന് സം​ഘ​ടി​പ്പി​ച്ച ‘ഗാ​ന്ധി ദ​ർ​ശ​ന പ്ര​സ​ക്തി യു​വ​ത​ക്കി​ട​യി​ൽ’ എ​ന്ന സെ​മി​നാ​റി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ഇ​ത​ര വി​ഭാ​ഗ​ങ്ങ​ളെ ഏ​ക സി​വി​ൽ​കോ​ഡ് അ​ത്ര​മേ​ൽ ബാ​ധി​ക്കി​ല്ല. എ​ന്നാ​ൽ, മു​സ്‌​ലിം​ക​ൾ​ക്ക് ക​ടു​ത്ത വെ​ല്ലു​വി​ളി​യാ​വും. ഭി​ന്നി​പ്പി​ച്ചു ഭ​രി​ക്കു​ക​യെ​ന്ന ബ്രി​ട്ടീ​ഷ് ത​ന്ത്ര​മാ​ണ് രാ​ജ്യ​ത്ത് പ​രീ​ക്ഷി​ക്ക​പ്പെ​ടു​ന്ന​ത്. ഗാ​ന്ധി​യ​ൻ ആ​ശ​യ​ങ്ങ​ൾ എ​ക്കാ​ല​വും പ്ര​സ​ക്ത​മാ​ണ്. എ​ന്നാ​ൽ, നി​ല​വി​ലെ ഇ​ന്ത്യ​ൻ രാ​ഷ്ട്രീ​യം വി​ഭാ​ഗീ​യ​ത​യി​ൽ ഊ​ന്നി​യാ​ണ് മു​ന്നോ​ട്ടു​പോ​വു​ന്ന​ത്. സാ​മൂ​ഹി​ക സേ​വ​ന​രം​ഗ​ത്ത് പ​രി​ചി​ത​രാ​യ മു​ഖ​ങ്ങ​ള​ല്ല പ​ല​പ്പോ​ഴും സ്ഥാ​നാ​ർ​ഥി​ക​ളാ​യി വ​രു​ന്ന​ത്. വി​ഭാ​ഗീ​യ​ത​യു​ടെ വി​ജ​യം ഉ​റ​പ്പി​ക്കാ​ൻ നി​ർ​ത്തു​ന്ന​വ​ർ​ക്ക് വോ​ട്ട് ചെ​യ്യാ​ൻ നി​ർ​ബ​ന്ധി​ത​മാ​വു​ന്ന​താ​ണ് രാ​ഷ്ട്രീ​യ സാ​ഹ​ച​ര്യം എ​ന്ന് തു​ഷാ​ർ ഗാ​ന്ധി പ​റ​ഞ്ഞു.

മം​ഗ​ളൂ​രു സ​ർ​വ​ക​ലാ​ശാ​ല വൈ​സ് ചാ​ൻ​സ​ല​ർ പി.​എ​ൽ. ധ​ർ​മ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. നി​ധി പ്ര​സി​ഡ​ന്റ് ഡോ. ​വൂ​ഡെ പി. ​കൃ​ഷ്ണ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. നി​റ്റെ സ​ർ​വ​ക​ലാ​ശാ​ല പി.​വി.​സി ഡോ. ​ശാ​ന്താ​റാം ഷെ​ട്ടി മു​ഖ്യാ​തി​ഥി​യാ​യി. പ്ര​മോ​ദ് കു​മാ​ർ റൈ​യു​ടെ ര​ണ്ട് പു​സ്ത​ക​ങ്ങ​ൾ ച​ട​ങ്ങി​ൽ പ്ര​കാ​ശ​നം ചെ​യ്തു.

Tags:    
News Summary - Uniform Civil Code

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.