ബംഗളൂരു: തെക്കിൽ ഫൗണ്ടേഷൻ ഏർപ്പെടുത്തിയ തെക്കിൽ എക്സലൻസ് അവാർഡ് സ്പീക്കർ യു.ടി. ഖാദറിന് കൈമാറും. ബുധനാഴ്ച ബംഗളൂരുവിൽ അദ്ദേഹത്തിന്റെ ഔദ്യോഗിക വസതിയിലെത്തി തെക്കിൽ ഫൗണ്ടേഷൻ സ്ഥാപക ചെയർമാൻ ടി.എം. ഷഹീദ് തെക്കിൽ, തെക്കിൽ ജൈബന്നിസ, സി.എം. ഇഖ്ബാൽ എന്നിവരുടെ നേതൃത്വത്തിൽ രാവിലെ 8.30ന് അവാർഡ് സമ്മാനിക്കുമെന്ന് ഫൗണ്ടേഷൻ സെക്രട്ടറിമാരായ അഷ്റഫ് ഗുണ്ടി, അഷ്റഫ് തെക്കിൽ എന്നിവർ അറിയിച്ചു.
ഷാഫി മേത്തർ (2014), മുൻമന്ത്രി കെ.പി. മോഹൻ (2015), മുൻ കർണാടക ഡി.ജി.പി ഓംപ്രകാശ് (2016), ശിഫ ആശുപത്രി സ്ഥാപകൻ റബീഉല്ല ( 2017), വിഖായ ടീം (2018), മാധ്യമം പത്രത്തിന്റെ ചീഫ് റിപ്പോർട്ടർ രവീന്ദ്രൻ രാവണേശ്വരം ( 2019), അധ്യാപകൻ ഗൂനഡ്ക മാസ്റ്റർ ദാമോദർ (2020) എന്നിവർക്കാണ് മുമ്പ് അവാർഡ് നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.