ബംഗളൂരു: ഉസ്ബകിസ്താനിൽനിന്നുള്ള വനിതയെ ബംഗളൂരുവിലെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. നാലു ദിവസം മുമ്പ് ടൂറിസ്റ്റ് വിസയിൽ എത്തിയ സറീനയാണ് മരിച്ചത്. ശേഷാദ്രിപുര ഭാഗത്ത് ബി.ഡി.എ പാലത്തിനടുത്ത ഹോട്ടലിൽ താമസിച്ച മുറിയിലാണ് മൃതദേഹം കിടന്നത്. രാഹുൽ കുമാർ എന്നയാളാണ് വനിതക്ക് താമസിക്കാനായി ഈ മാസം 16 വരെ മുറി ബുക്ക് ചെയ്തത്.
ബുധനാഴ്ച രാത്രി പത്തരയോടെ സറീനയുടെ സുഹൃത്ത് എന്ന് പരിചയപ്പെടുത്തിയ ആൾ ഹോട്ടലിലേക്ക് ഫോണിൽ വിളിച്ച് മുറി പരിശോധിക്കാൻ ആവശ്യപ്പെടുകയായിരുന്നു. ഇതനുസരിച്ച് ഹോട്ടൽ ജീവനക്കാർ വാതിലിൽ മുട്ടിയെങ്കിലും പ്രതികരണമുണ്ടായില്ല.
കരുതൽ താക്കോൽ ഉപയോഗിച്ച് തുറന്ന് കയറിയപ്പോൾ മുഖം നിറയെ രക്തം പുരണ്ട നിലയിൽ മരിച്ചു കിടക്കുന്നതാണ് കാണാനായത്. മുഖം ചതയുകയും ശരീരഭാഗങ്ങളിൽ പരിക്കേൽക്കുകയും ചെയ്തതായി വിവരം ലഭിച്ച് സ്ഥലത്തെത്തിയ പൊലീസ് പറഞ്ഞു. ഹോട്ടൽ മാനേജർ ഗൗരവ് കുമാർ സിങ്ങിന്റെ പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.