ബംഗളൂരു: മുസ്ലിം സമുദായം പതിറ്റാണ്ടുകളായി അനുഭവിച്ചുവരുന്ന നാലു ശതമാനം സംവരണം റദ്ദാക്കിയ കർണാടക ബി.ജെ.പി സർക്കാറിന്റെ തീരുമാനം പിൻവലിക്കണമെന്ന് വനിതാ ലീഗ് ബംഗളൂരു ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു. സിവിൽ സർവിസിൽ അടക്കം എല്ലാ തൊഴിൽ മേഖലയിലും പിന്തള്ളപ്പെട്ടുപോയ ഒരു ജനവിഭാഗത്തിന്റെ അവകാശം സഹോദര സമുദായങ്ങൾക്കിടയിലെ വിവിധ വിഭാഗങ്ങൾക്ക് വീതിച്ചുനൽകിയത് സാമുദായിക വേർതിരിവിന് ഇടവരുത്തുമെന്നും വോട്ടുരാഷ്ട്രീയത്തിനായി നടത്തുന്ന ഇത്തരം പ്രവർത്തനങ്ങളിൽനിന്നും സർക്കാർ പിന്തിരിയണമെന്നും വനിതാ ലീഗ് ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച നിവേദനം ബാംഗ്ലൂർ അർബൻ ജില്ല കലക്ടർ കെ.എ. ദയാനന്ദിന് കൈമാറി.
ജില്ലാ പ്രസിഡന്റ് പർവീൻ ശൈഖ്, ജനറൽ സെക്രട്ടറി സാജിത കെ.കെ എന്നിവരുടെ നേതൃത്വത്തിൽ സാജിത ഖാദർ, നസീറ ഖാദർ, ഇസ്രത്തുനിസ്സ, റൂഖിയ, നസ്രീൻ എന്നിവർ ചേർന്നാണ് നിവേദനം നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.