ബംഗളൂരുവിൽ പ്രൈവറ്റ് ട്രാൻസ്​പോർട്ട് ഫെഡറേഷന്റെ നേതൃത്വത്തിൽ നടന്ന റാലി 

വാഹന ബന്ദ് പാതിവഴിയിൽ പിൻവലിച്ചു

ബം​ഗ​ളൂ​രു: ന​ഗ​ര​ത്തി​ൽ പ്രൈ​വ​റ്റ് ട്രാ​ൻ​സ്​​പോ​ർ​ട്ട് ഫെ​ഡ​റേ​ഷ​ൻ തി​ങ്ക​ളാ​ഴ്ച ന​ട​ത്തി​യ വാ​ഹ​ന ബ​ന്ദ് പാ​തി​വ​ഴി​യി​ൽ പി​ൻ​വ​ലി​ച്ചു. ഗ​താ​ഗ​ത​മ​ന്ത്രി രാ​മ​ലിം​ഗ റെ​ഡ്ഡി​യു​മാ​യി തി​ങ്ക​ളാ​ഴ്ച ന​ട​ത്തി​യ ച​ർ​ച്ച​യെ തു​ട​ർ​ന്നാ​ണി​ത്. തി​ങ്ക​ളാ​ഴ്ച പു​ല​ർ​ച്ച മു​ത​ൽ അ​ർ​ധ​രാ​ത്രി​വ​രെ​യാ​യി​രു​ന്നു ബ​ന്ദ് തീ​രു​മാ​നി​ച്ചി​രു​ന്ന​ത്. എ​ന്നാ​ൽ, ഉ​ച്ച​ക്ക് 2.30ഓ​ടെ പി​ൻ​വ​ലി​ച്ചു.

അ​തേ​സ​മ​യം, ബ​ന്ദ് പ​ലേ​ട​ത്തും അ​ക്ര​മാ​സ​ക്ത​മാ​യി. സ​ർ​വി​സ് ന​ട​ത്തി​യ ഒ​ല, ഉ​ബ​ർ കാ​റു​ക​ൾ​ക്കു​നേ​രെ ആ​ക്ര​മ​ണ​മു​ണ്ടാ​യി. പ​ല വാ​ഹ​ന​ങ്ങ​ളു​ടെ​യും ചി​ല്ലു​ക​ൾ അ​ടി​ച്ചു​ത​ക​ർ​ത്തു. ഡ്രൈ​വ​ർ​മാ​രെ​യും യാ​ത്ര​ക്കാ​രെ​യും സ​മ​ര​ക്കാ​ർ കൈ​യേ​റ്റം​ചെ​യ്തു. ഓ​ട്ടോ​ക​ളു​ടെ കാ​റ്റ​ഴി​ച്ചു​വി​ട്ടു. യാ​ത്ര​ക്കാ​ർ ആ​വ​ശ്യ​ത്തി​ന് വാ​ഹ​ന​ങ്ങ​ൾ ല​ഭി​ക്കാ​തെ വ​ല​ഞ്ഞു. ഇ​ത് ക​ണ​ക്കി​ലെ​ടു​ത്ത് ബി.​എം.​ടി.​സി അ​ധി​ക സ​ർ​വി​സു​ക​ൾ ന​ട​ത്തി​യ​ത് അ​ൽ​പം ആ​ശ്വാ​സ​മാ​യി. 4,000 സ​ർ​വി​സു​ക​ളു​മാ​യി 500 അ​ധി​ക ബ​സു​ക​ളാ​ണ് ബി.​എം.​ടി.​സി തി​ങ്ക​ളാ​ഴ്ച നി​ര​ത്തി​ലി​റ​ക്കി​യ​ത്. ബം​ഗ​ളൂ​രു വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്ക് 100 അ​ധി​ക സ​ർ​വി​സു​ക​ളും ഏ​ർ​പ്പെ​ടു​ത്തി.

32 പ്രൈ​വ​റ്റ് ട്രാ​ൻ​സ്​​പോ​ർ​ട്ട് യൂ​നി​യ​നു​ക​ൾ ഉ​ൾ​പ്പെ​ടു​ന്ന പ്രൈ​വ​റ്റ് ട്രാ​ൻ​സ്​​പോ​ർ​ട്ട് ഫെ​ഡ​റേ​ഷ​ന്റെ നേ​തൃ​ത്വ​ത്തി​ൽ മെ​ജ​സ്റ്റി​ക് റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ പ​രി​സ​ര​ത്തു​നി​ന്ന് ഫ്രീ​ഡം പാ​ർ​ക്ക് വ​രെ വാ​ഹ​ന​ങ്ങ​ൾ അ​ണി​നി​ര​ത്തി പ്ര​തി​ഷേ​ധ റാ​ലി സം​ഘ​ടി​പ്പി​ച്ചു. ഇ​തോ​ടെ ഈ ​മേ​ഖ​ല​യി​ലെ റോ​ഡു​ക​ൾ പൂ​ർ​ണ​മാ​യും ഗ​താ​ഗ​ത​ക്കു​രു​ക്കി​ലാ​യി. സ്വ​കാ​ര്യ ബ​സു​ക​ളും ഏ​റ​ക്കു​റെ ഓ​ട്ടോ-​കാ​ബ് സ​ർ​വി​സു​ക​ളും പ​ണി​മു​ട​ക്കി​യ​തോ​ടെ പ്ര​ധാ​ന റോ​ഡു​ക​ളി​ലെ​ല്ലാം തി​ര​ക്കൊ​ഴി​ഞ്ഞു.

പ്ര​തി​ഷേ​ധ​ക്കാ​ർ ഉ​ന്ന​യി​ച്ച 30 ആ​വ​ശ്യ​ങ്ങ​ളി​ൽ മൂ​ന്നെ​ണ്ണം ഒ​ഴി​കെ മ​റ്റെ​ല്ലാം അം​ഗീ​ക​രി​ക്കാ​മെ​ന്ന് ഗ​താ​ഗ​ത​മ​ന്ത്രി അ​റി​യി​ച്ച​തോ​ടെ​യാ​ണ് ഉ​ച്ച​യോ​ടെ ബ​ന്ദ് പി​ൻ​വ​ലി​ച്ച​ത്. വ​നി​ത​ക​ൾ​ക്ക് സ​ർ​ക്കാ​ർ ബ​സു​ക​ളി​ൽ സൗ​ജ​ന്യ​യാ​ത്ര അ​നു​വ​ദി​ക്കു​ന്ന ക​ർ​ണാ​ട​ക സ​ർ​ക്കാ​റി​ന്റെ ശ​ക്തി പ​ദ്ധ​തി പി​ൻ​വ​ലി​ക്കു​ക, ശ​ക്തി പ​ദ്ധ​തി​ക്കു​പ​ക​രം ഓ​ട്ടോ തൊ​ഴി​ലാ​ളി​ക​ൾ​ക്ക് മാ​സം​തോ​റും ഗ്രാ​ൻ​ഡ് അ​നു​വ​ദി​ക്കു​ക, 10 മു​ത​ൽ 15 ല​ക്ഷം വ​രെ വി​ല​വ​രു​ന്ന വാ​ഹ​ന​ങ്ങ​ളെ ആ​ജീ​വ​നാ​ന്ത ടാ​ക്സി​ൽ​നി​ന്ന് ഒ​ഴി​വാ​ക്കു​ക എ​ന്നീ ആ​വ​ശ്യ​ങ്ങ​ൾ അം​ഗീ​ക​രി​ക്കാ​നാ​വി​ല്ലെ​ന്ന് മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

ട്രാ​ൻ​സ്പോ​ർ​ട്ട് ഓ​പ​റേ​റ്റ​ർ​മാ​ർ​ക്കാ​യി വി​ക​സ​ന അ​തോ​റി​റ്റി വേ​ണ​മെ​ന്ന​താ​ണ് ആ​വ​ശ്യ​ങ്ങ​ളി​ലൊ​ന്ന്. കെം​പ​ഗൗ​ഡ വി​മാ​ന​ത്താ​വ​ള​ത്തി​ൽ ഇ​ന്ദി​ര കാ​ന്റീ​ൻ വേ​ണ​മെ​ന്ന​താ​ണ് മ​റ്റൊ​രാ​വ​ശ്യം. ഇ​തി​നു​ള്ള ന​ട​പ​ടി​ക​ൾ വേ​ഗ​ത്തി​ലാ​ക്കാ​ൻ ബി.​ബി.​എം.​പി​യോ​ട് നി​ർ​ദേ​ശി​ച്ച​താ​യി ഗ​താ​ഗ​ത​മ​ന്ത്രി പ​റ​ഞ്ഞു. ട്രാ​ൻ​സ്​​പോ​ർ​ട്ട് ഓ​പ​റേ​റ്റ​ർ​മാ​ർ​ക്കാ​യി ഭ​വ​ന​സൗ​ക​ര്യ​ങ്ങ​ൾ വേ​ണ​മെ​ന്നും ആ​വ​ശ്യ​മു​ന്ന​യി​ച്ചി​ട്ടു​ണ്ട്. ഇ​ക്കാ​ര്യം ഭ​വ​ന വ​കു​പ്പ് മ​ന്ത്രി​യാ​യ സ​മീ​ർ അ​ഹ​മ്മ​ദ് ഖാ​ന്റെ ശ്ര​ദ്ധ​യി​ൽ​പെ​ടു​ത്തി​യി​ട്ടു​ണ്ട്. സ​മ​ര​ക്കാ​രു​മാ​യു​ള്ള ച​ർ​ച്ച​യു​ടെ വി​ശ​ദ​വി​വ​ര​ങ്ങ​ൾ ചൊ​വ്വാ​ഴ്ച പു​റ​ത്തു​വി​ടു​മെ​ന്നും മ​ന്ത്രി രാ​മ​ലിം​ഗ റെ​ഡ്ഡി വ്യ​ക്ത​മാ​ക്കി.

ബന്ദിൽ നാശനഷ്ടമുണ്ടായവർക്ക് പരാതിപ്പെടാം

ബംഗളൂരു: പ്രൈവറ്റ് ട്രാൻസ്​പോർട്ട് ഫെഡറേഷൻ തിങ്കളാഴ്ച ബംഗളൂരു നഗരത്തിൽ നടത്തിയ വാഹന ബന്ദിനിടെ അക്രമത്തിനിരയാവുകയും നാശനഷ്ടങ്ങൾ സംഭവിക്കുകയും ചെയ്തവർ അടുത്തുള്ള സ്റ്റേഷനിൽ പരാതി നൽകണമെന്ന് ബംഗളൂരു പൊലീസ് അറിയിച്ചു. തിങ്കളാഴ്ച പകൽ നടന്ന അക്രമങ്ങളുമായി ബന്ധപ്പെട്ട് മൂന്ന് കേസുകൾ നഗരത്തിൽ വിവിധയിടങ്ങളിലായി പൊലീസ് രജിസ്റ്റർ ചെയ്തിരുന്നു. ഓട്ടോക്കു നേരെ കല്ലെറിഞ്ഞ സംഭവത്തിൽ എസ്.ജെ പാർക്കിൽ മൂന്നുപേരെ കസ്റ്റഡിയിലെടുത്തു.

ചിക്കജാലയിൽ കാറിനു നേരെ കല്ലെറിഞ്ഞ കേസിൽ വിജയ് കുമാർ എന്നയാളുടെ അറസ്റ്റ് രേഖപ്പെടുത്തി. താൻ ജോലി ചെയ്യുന്ന സ്വകാര്യ കമ്പനിയുടെ കാറിനുനേരെ മുട്ടയെറിയാൻ സുഹൃത്തുക്കളെ പ്രേരിപ്പിച്ച സംഭവത്തിൽ കാബ് ഡ്രൈവറെ കുമാരസ്വാമി പൊലീസ് കസ്റ്റഡിയിലെടുത്തു.

Tags:    
News Summary - Vehicle ban

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.