മംഗളൂരു: ഗതാഗത നിയമ ലംഘനത്തിന് വാഹന ഉപയോക്താക്കളിൽനിന്ന് ഈടാക്കുന്ന പിഴ തട്ടിയെടുത്തെന്ന പരാതിയിൽ ഭട്കൽ പൊലീസ് സബ് ഇൻസ്പെക്ടർ യെല്ലപ്പ മഡാരെയെ ഉത്തര കന്നട ജില്ല പൊലീസ് സൂപ്രണ്ട് എം. നാരായൺ സസ്പെൻഡ് ചെയ്തു. മോട്ടോർ ബൈക്ക് ഉപയോക്താവായ ഉദയ നായ്കിന്റെ പരാതിയിലാണ് നടപടി.
സ്വർണ വ്യാപാരി വിനായക് മാരുതി ഷെട്ടിയുടെ അക്കൗണ്ടിലേക്കാണ് പിഴ തുക ഏറെയും ഓൺലൈനായി എസ്.ഐ അയപ്പിക്കുന്നതെന്ന് അന്വേഷണത്തിൽ കണ്ടെത്തി. വ്യാപാരി തുക എസ്.ഐയുടെ അക്കൗണ്ടിലേക്ക് അയക്കുന്നതാണ് രീതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.