ബംഗളൂരു: ബംഗളൂരു ശ്രീനാരായണ സമിതി ഗുരുമന്ദിരത്തിൽ വിദ്യാരംഭവും വിജയദശമി ആഘോഷവും നടത്തി. ഞായറാഴ്ച രാവിലെ പൂജവെപ്പും വിജയദശമി ദിനമായ ചൊവ്വാഴ്ച പ്രഭാത പൂജ, സരസ്വതി പൂജ എന്നിവ നടന്നു.
സമിതി പ്രസിഡന്റ് എൻ. രാജ്മോഹൻ കുരുന്നുകൾക്ക് ആദ്യക്ഷരം പകർന്നു നൽകി. തുടർന്ന് വനിത വിങ്ങിന്റെ നേതൃത്വത്തിൽ സരസ്വതി വന്ദനം, തിരുവാതിര, ഭരതനാട്യം എന്നിവയും അനിൽ കരുവാറ്റയുടെ നേതൃത്വത്തിൽ സംഗീതക്കച്ചേരിയും അരങ്ങേറി.
ബംഗളൂരു: സോമഷെട്ടിഹള്ളി ആറ്റുകാൽ ദേവി ക്ഷേത്രത്തിൽ വിജയ ദശമിയോടനുബന്ധിച്ചു സംഘടിപ്പിച്ച വിദ്യാരംഭം ചടങ്ങുകൾക്ക് ക്ഷേത്ര മേൽശാന്തി ശിവരാമൻ നമ്പൂതിരി നേതൃത്വം നൽകി.
ബംഗളൂരു: തത്ത്വമസി വെൽഫെയർ അസോസിയേഷന്റെയും തത്ത്വമസി ബാലഗോകുലത്തിന്റെയും നേതൃത്വത്തിലുള്ള നവരാത്രി വിജയദശമി ആഘോഷങ്ങൾക്ക് സമാപനം കുറിച്ചുള്ള വിജയദശമി പൂജയെടുപ്പും വിദ്യാരംഭ ചടങ്ങും നടന്നു. ബഞ്ചാരേ ലേ ഔട്ടിലുള്ള ശ്രീ ഓം ശക്തി ദേവീ ക്ഷേത്രത്തിൽ നടന്ന ചടങ്ങിൽ ക്ഷേത്രം പൂജാരി നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.