ബംഗളൂരു: തുമകൂരു ജില്ലയിൽ കൊച്ചു വിദ്യാർഥികൾക്ക് മുന്നിൽ അധ്യാപകർ ഏറ്റുമുട്ടിയ സ്കൂൾ നാട്ടുകാർ ഇടപെട്ട് അടച്ചു. തുരുവെകെരെ താലൂക്കിൽ ബുഗുഡനഹള്ളിയിൽ തദ്ദേശ സ്വയംഭരണ സ്ഥാപന നിയന്ത്രണത്തിലുള്ള ജൂനിയർ പ്രൈമറി സ്കൂളിനാണ് താൽക്കാലിക താഴിട്ടത്. ഒമ്പത് കുട്ടികൾ മാത്രം പഠിക്കുന്ന വിദ്യാലയമാണിത്. മല്ലികാർജുൻ, രാജു എന്നീ അധ്യാപകരാണ് നാട്ടുകാരുടെയും വിദ്യാർഥികളുടെയും മുന്നിൽ ഏറ്റുമുട്ടിയത്. സ്കൂൾ മാനേജ്മെന്റ് ബോർഡ് പ്രസിഡന്റ് ശിവരാജ്, അംഗങ്ങളായ മഞ്ചുനാഥ്, നാഗരാജ് എന്നിവർ നാട്ടുകാരുടെ അടിയന്തര യോഗം വിളിച്ചുചേർത്ത് പ്രശ്നം ചർച്ച ചെയ്യുകയായിരുന്നു. തുടർന്നാണ് സ്കൂൾ അടച്ചത്. അധ്യാപകർക്കെതിരെ നടപടി സ്വീകരിക്കാൻ ജില്ല വിദ്യാഭ്യാസ അധികൃതരോട് ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.