ബംഗളൂരു: ചാമരാജ്നഗറിൽ രണ്ട് പുള്ളിപ്പുലിക്കുഞ്ഞുങ്ങളെ ഗ്രാമീണർ രക്ഷപ്പെടുത്തി. ബിലിഗിരിരംഗനാഥ ക്ഷേത്രം കടുവ സങ്കേതത്തിന് കീഴിൽ വരുന്ന കട്നവാഡി ഗ്രാമത്തിലെ കരിമ്പ് കൃഷിയിടത്തിലാണ് സംഭവം. കർഷകനായ ഗുരു ആണ് കരിമ്പ് വിളവെടുപ്പിനിടെ 15 മുതൽ 20 ദിവസം പ്രായമുള്ള പുലിക്കുഞ്ഞുങ്ങളെ കാണുന്നതും രക്ഷപ്പെടുത്തുന്നതും.
ചാമരാജ്നഗർ സോൺ വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ച് പുലിക്കുഞ്ഞുങ്ങളെ തോട്ടത്തിൽതന്നെ വിട്ടു. വനംവകുപ്പ് സ്ഥലത്ത് കാമറകൾ സ്ഥാപിച്ച് അമ്മപ്പുലിയുടെ ചലനങ്ങൾ നിരീക്ഷിക്കുന്നുണ്ട്.
രാത്രിയിൽ അമ്മപ്പുലി എത്തി കുഞ്ഞുങ്ങളെ സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റുമെന്നാണ് പ്രതീക്ഷ. പുലിക്കുഞ്ഞുങ്ങളെ കൈയിൽപിടിച്ചുള്ള കർഷകന്റെ ഫോട്ടോകൾ സമൂഹമാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.