എ​സ്‌.​വൈ.​എ​സ് സ​ഹാ​യം വ​യ​നാ​ട് ജി​ല്ല ഭാ​ര​വാ​ഹി​ക​ൾ​ക്ക് കൈ​മാ​റു​ന്നു

വ​യ​നാ​ടി​ന് സാ​ന്ത്വ​ന​വു​മാ​യി എ​സ്.​വൈ.​എ​സ്

ബം​ഗ​ളൂ​രു: ഉ​രു​ൾ​പൊ​ട്ട​ൽ ദു​ര​ന്ത​മു​ണ്ടാ​യ വ​യ​നാ​ട്ടി​ൽ എ​ട്ടു​ല​ക്ഷം രൂ​പ​യു​ടെ ഭ​ക്ഷ്യ, നി​ത്യോ​പ​യോ​ഗ സാ​ധ​ന​ങ്ങ​ൾ എ​ത്തി​ച്ച​താ​യി ബം​ഗ​ളൂ​രു എ​സ്.​വൈ.​എ​സ് സാ​ന്ത്വ​ന സം​ഘം ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. വ​യ​നാ​ട് ജി​ല്ല എ​സ്.​വൈ.​എ​സി​നെ നേ​രി​ട്ട് ഏ​ൽ​പി​ച്ച് ജി​ല്ല സാ​ന്ത്വ​ന സം​ഘം വ​ഴി​യാ​ണ് സാ​ധ​ന​ങ്ങ​ൾ അ​ർ​ഹ​രി​ലേ​ക്ക് എ​ത്തി​ക്കു​ക.

എ​ച്ച്.​എ.​എ​ല്ലി​ൽ നി​ന്ന് ക​ണ്ടെ​യ്ന​ർ വ​ഴി അ​യ​ക്കു​ന്ന സാ​ന്ത്വ​ന സ​ഹാ​യ​ത്തി​ന് അ​ബ്ദു​ൽ റ​ഹ്മാ​ൻ ഹാ​ജി, ഇ​ബ്രാ​ഹിം സ​ഖാ​ഫി, താ​ജു​ദ്ദീ​ൻ ഫാ​ളി​ലി, നാ​സ​ർ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി. കേ​ര​ള മു​സ് ലിം ​ജ​മാ​അ​ത്തി​ന് കീ​ഴി​ൽ ന​ട​ക്കു​ന്ന പു​ന​ര​ധി​വാ​സ പ​ദ്ധ​തി​യി​ലേ​ക്ക് ആ​ദ്യ ഘ​ട്ട​ത്തി​ൽ പ​ത്ത് ല​ക്ഷം രൂ​പ​യും ബം​ഗ​ളൂ​രു എ​സ്.​വൈ.​എ​സ് ന​ൽ​കു​മെ​ന്ന് അ​റി​യി​ച്ചു.

Tags:    
News Summary - Wayanad Landslide

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.