സിദ്ധരാമയ്യ

‘മു​ഡ’ ഭൂ​മി കൈ​മാ​റ്റ​ത്തി​ൽ നോ​ട്ടീ​സ്

ബം​ഗ​ളൂ​രു: മൈ​സൂ​രു വി​ക​സ​ന അ​തോ​റി​റ്റി​യു​ടെ (മു​ഡ) ഭൂ​മി കൈ​മാ​റ്റ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ത​നി​ക്കെ​തി​രെ ക​ർ​ണാ​ട​ക ഗ​വ​ർ​ണ​ർ അ​യ​ച്ച കാ​ര​ണം കാ​ണി​ക്ക​ൽ നോ​ട്ടീ​സ് പി​ൻ​വ​ലി​ച്ചി​ല്ലെ​ങ്കി​ൽ നി​യ​മ​പ​ര​മാ​യും രാ​ഷ്ട്രീ​യ​മാ​യും നേ​രി​ടു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി സി​ദ്ധ​രാ​മ​യ്യ പ​റ​ഞ്ഞു. തി​ങ്ക​ളാ​ഴ്ച ബെ​ള​ഗാ​വി​യി​ൽ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. നോ​ട്ടീ​സ് പി​ൻ​വ​ലി​ക്കാ​ൻ ക​ർ​ണാ​ട​ക മ​ന്ത്രി​സ​ഭ ശ​ക്ത​മാ​യി ശി​പാ​ർ​ശ ചെ​യ്തി​ട്ടു​ണ്ട്.

മു​ഖ്യ​മ​ന്ത്രി​യെ പ്രോ​സി​ക്യൂ​ട്ട് ചെ​യ്യ​ണ​മെ​ന്ന സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​ൻ അ​ഡ്വ. ടി.​ജെ. അ​ബ്ര​ഹാ​മി​ന്റെ അ​പേ​ക്ഷ​യും നി​രാ​ക​രി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. ഗ​വ​ർ​ണ​ർ മ​ന്ത്രി​സ​ഭ​യു​ടെ ആ​വ​ശ്യ​ത്തി​ന് വ​ഴ​ങ്ങു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ​യെ​ന്ന് മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

Tags:    
News Summary - Notice on transfer of 'Muda' land

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.