ബംഗളൂരു: മുഖ്യമന്ത്രി സിദ്ധരാമയ്യ രാജിവെക്കണമെന്നാവശ്യപ്പെട്ട് കർണാടകയിലെ പ്രതിപക്ഷം ആരംഭിച്ച ‘മൈസൂരു ചലോ’ പദയാത്ര ഇന്ന് നാലാം ദിനത്തിൽ. ശനിയാഴ്ച ബംഗളൂരു കെംഗേരിയിൽ നിന്ന് തുടങ്ങിയ യാത്ര തിങ്കളാഴ്ച രാമനഗരയിലൂടെ കടന്നു പോയപ്പോൾ ബി.ജെ.പി -ജെ.ഡി.എസ് പാർട്ടികളുടെ ഒന്നാം നിര നേതാക്കളും പ്രവർത്തകരും അണിനിരന്നു. കേന്ദ്ര മന്ത്രിയും ജെ.ഡി.എസ് സംസ്ഥാന അധ്യക്ഷനുമായ എച്ച്.ഡി. കുമാരസ്വാമി, നിയമസഭ പ്രതിപക്ഷ നേതാവ് ആർ. അശോക, കുമാര സ്വാമിയുടെ മകനും പാർട്ടി യുവജന വിഭാഗം നേതാവുമായ നിഖിൽ കുമാര സ്വാമി, ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ ബി.വൈ. വിജയേന്ദ്ര തുടങ്ങിയവർ പദയാത്ര നയിച്ചു.
കർണാടകയിൽ ബി.ജെ.പി-ജെ.ഡി.എസ് സഖ്യസർക്കാർ വീണ്ടും അധികാരത്തിലെത്താനായി പ്രവർത്തിക്കുമെന്ന് കുമാരസ്വാമി പറഞ്ഞു. ഇനിയൊരിക്കലും കോൺഗ്രസുമായി സഖ്യത്തിന് പോകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.