ബം​ഗ​ളൂ​രു​വി​ൽ നി​ന്നു​ള്ള വാ​രാ​ന്ത്യ യാ​ത്രാ​നി​ര​ക്കി​ൽ കേ​ര​ള ആ​ർ.​ടി.​സി കൊ​ള്ള

ബം​ഗ​ളൂ​രു: ബം​ഗ​ളൂ​രു​വി​ൽ​നി​ന്ന് കേ​ര​ള​ത്തി​ന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലേ​ക്കു​ള്ള ബ​സു​ക​ളി​ൽ വാ​രാ​ന്ത്യ​ങ്ങ​ളി​ലെ ടി​ക്ക​റ്റ് നി​ര​ക്ക് കേ​ര​ള ആ​ർ.​ടി.​സി 40-50 ശ​ത​മാ​നം വ​രെ വ​ർ​ധി​പ്പി​ച്ചു. നേ​ര​ത്തേ ഫ്ലെ​ക്സി അ​ടി​സ്ഥാ​ന​ത്തി​ൽ 15-30 ശ​ത​മാ​നം വ​രെ ഉ​യ​ർ​ത്തി​യ നി​ര​ക്കാ​ണ് വീ​ണ്ടും കൂ​ട്ടി​യ​ത്.ബം​ഗ​ളൂ​രു​വി​ൽ​നി​ന്ന് കേ​ര​ള​ത്തി​ലേ​ക്ക് വെ​ള്ളി​യാ​ഴ്ച​ക​ളി​ലും തി​രി​ച്ച് ഞാ​യ​റാ​ഴ്ച​ക​ളി​ലു​മാ​ണ് കേ​ര​ള ആ​ർ.​ടി.​സി, സ്വി​ഫ്റ്റ് ബ​സു​ക​ളി​ൽ അ​ധി​ക നി​ര​ക്ക് ന​ൽ​കേ​ണ്ട​ത്.

പു​തി​യ ടി​ക്ക​റ്റ് നി​ര​ക്ക് ഓ​ൺ​ലൈ​നി​ൽ ക​ഴി​ഞ്ഞ​ദി​വ​സം നി​ല​വി​ൽ​വ​ന്നു.ഒ​രു ദി​ശ​യി​ലേ​ക്ക് ബ​സു​ക​ൾ കാ​ലി​യാ​യി ഓ​ടു​ന്ന​തി​ന്റെ ന​ഷ്ടം കു​റ​ക്കു​ന്ന​തി​ന്റെ ഭാ​ഗ​മാ​യാ​ണ് നി​ര​ക്ക് ഉ​യ​ർ​ത്തി​യ​തെ​ന്നാ​ണ് വി​ശ​ദീ​ക​ര​ണം.ക​ഴി​ഞ്ഞ ഓ​ണം, പൂ​ജ, ദീ​പാ​വ​ലി, ക്രി​സ്മ​സ്, പെ​രു​ന്നാ​ൾ സീ​സ​ണു​ക​ളി​ൽ സ്പെ​ഷ​ൽ ബ​സു​ക​ളി​ൽ 40 ശ​ത​മാ​നം അ​ധി​ക​നി​ര​ക്കി​നു പു​റ​മെ എ​ൻ​ഡ് ടു ​എ​ൻ​ഡ് ടി​ക്ക​റ്റും ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്നു.

പ​രീ​ക്ഷ സീ​സ​ണാ​യ​തി​നാ​ൽ ഫെ​ബ്രു​വ​രി, മാ​ർ​ച്ച് മാ​സ​ങ്ങ​ളി​ൽ പ്ര​വൃ​ത്തി​ദി​വ​സ​ങ്ങ​ളി​ൽ യാ​ത്ര​ക്കാ​രു​ടെ എ​ണ്ണം കു​റ​വാ​ണ്.വാ​രാ​ന്ത്യ​ങ്ങ​ളി​ലും ഉ​ത്സ​വ​സീ​സ​ണു​ക​ളി​ലും സ്വ​കാ​ര്യ ബ​സു​ക​ൾ കൊ​ള്ള നി​ര​ക്ക് ഈ​ടാ​ക്കു​മ്പോ​ൾ സാ​ധാ​ര​ണ​ക്കാ​ർ കൂ​ടു​ത​ലാ​യി ആ​ശ്ര​യി​ക്കു​ന്ന കേ​ര​ള ആ​ർ.​ടി.​സി ബ​സു​ക​ളി​ലും ടി​ക്ക​റ്റ് നി​ര​ക്ക് കു​ത്ത​നെ ഉ​യ​ർ​ത്തി​യ​തി​ൽ യാ​ത്ര​ക്കാ​ർ​ക്ക് അ​മ​ർ​ഷ​മു​ണ്ട്.

കേരളത്തിലേക്ക് വെള്ളിയാഴ്ചകളിലെ ഫ്ലെക്സി നിരക്ക്, സാധാരണ നിരക്ക് ഇങ്ങനെ:

തി​രു​വ​ന​ന്ത​പു​രം: ഗ​ജ​രാ​ജ സ്ലീ​പ്പ​ർ (നാ​ഗ​ർ​കോ​വി​ൽ വ​ഴി)-2460 രൂ​ പ(1600 രൂ​പ), ഗ​ജ​രാ​ജ സ്ലീ​പ്പ​ർ (സേ​ലം, ആ​ല​പ്പു​ഴ വ​ഴി)-2791 രൂ​പ(1700​രൂ​പ), സീ​റ്റ​ർ കം ​സ്ലീ​പ്പ​ർ നോ​ൺ എ.​സി (മൈ​സൂ​രു, കോ​ട്ട​യം വ​ഴി)-1851 രൂ​പ (1321).സീ​റ്റ​ർ കം ​സ്ലീ​പ്പ​ർ എ.​സി (സേ​ലം, കോ​ട്ട​യം വ​ഴി)-2451​രൂ​പ (1491), എ.​സി മ​ൾ​ട്ടി ആ​ക്സി​ൽ (മൈ​സൂ​രു, കോ​ട്ട​യം വ​ഴി)- 2471(1500 രൂ​പ), എ.​സി മ​ൾ​ട്ടി ആ​ക്സി​ൽ (മൈ​സൂ​രു, ആ​ല​പ്പു​ഴ വ​ഴി) -2511 രൂ​പ (1531 രൂ​പ), എ.​സി മ​ൾ​ട്ടി ആ​ക്സി​ൽ (സേ​ലം, കോ​ട്ട​യം വ​ഴി)-2391 രൂ​പ (1460).

എ​റ​ണാ​കു​ളം: ഗ​ജ​രാ​ജ സ്ലീ​പ്പ​ർ (സേ​ലം വ​ഴി)-2020 രൂ​പ(1231)് എ.​സി സീ​റ്റ​ർ (സേ​ലം വ​ഴി)-1511​രൂ​പ (920), ഡീ​ല​ക്സ് (മൈ​സൂ​രു, കോ​ഴി​ക്കോ​ട് വ​ഴി)-1211 രൂ​പ (864), തൃ​ശൂ​ർ: എ.​സി സീ​റ്റ​ർ (സേ​ലം വ​ഴി)-1340 രൂ​പ( 820)് എ.​സി സീ​റ്റ​ർ (മൈ​സൂ​രു, കോ​ഴി​ക്കോ​ട് വ​ഴി)-1251(760), ഡീ​ല​ക്സ്(​സേ​ലം വ​ഴി)-981​രൂ​പ (701).കോ​ഴി​ക്കോ​ട്: എ.​സി സീ​റ്റ​ർ (ബ​ത്തേ​രി വ​ഴി)-980 രൂ​പ(600),ഡീ​ല​ക്സ്: (മാ​ന​ന്ത​വാ​ടി വ​ഴി)-861 രൂ​പ(614) ,എ​ക്സ്പ്ര​സ്: (ബ​ത്തേ​രി വ​ഴി)-626 രൂ​പ(447)സൂ​പ്പ​ർ​ഫാ​സ്റ്റ്: (ബ​ത്തേ​രി വ​ഴി)-451 രൂ​പ(451) പ​ത്ത​നം​തി​ട്ട: എ.​സി സീ​റ്റ​ർ (സേ​ലം, കോ​ട്ട​യം വ​ഴി)-1751​രൂ​പ (1071), കൊ​ട്ടാ​ര​ക്ക​ര ഡീ​ല​ക്സ് (മൈ​സൂ​രു, കോ​ഴി​ക്കോ​ട് വ​ഴി)-1491​രൂ​പ (1064), തി​രു​വ​ല്ല ഡീ​ല​ക്സ് (സേ​ലം, ആ​ല​പ്പു​ഴ വ​ഴി)-1281​രൂ​പ (914 രൂ​പ), കോ​ട്ട​യം എ.​സി സീ​റ്റ​ർ (മൈ​സൂ​രു, നി​ല​മ്പൂ​ർ വ​ഴി)-1371​രൂ​പ( 840 രൂ​പ), പാ​ലാ ഡീ​ല​ക്സ്(​മൈ​സൂ​രു, നി​ല​മ്പൂ​ർ വ​ഴി) -1121രൂ​പ (798), പാ​ല​ക്കാ​ട് ഡീ​ല​ക്സ് (സേ​ലം വ​ഴി)-851​രൂ​പ (604), നി​ല​മ്പൂ​ർ ഡീ​ല​ക്സ് (ഗൂ​ഡ​ല്ലൂ​ർ വ​ഴി)-701​രൂ​പ (498), ഗു​രു​വാ​യൂ​ർ ഡീ​ല​ക്സ് (നി​ല​മ്പൂ​ർ വ​ഴി)-961​രൂ​പ (688), ഇ​രി​ങ്ങാ​ല​ക്കു​ട ഡീ​ല​ക്സ് (നി​ല​മ്പൂ​ർ വ​ഴി)-931​രൂ​പ (668), ക​ണ്ണൂ​ർ ഡീ​ല​ക്സ് (ത​ല​ശ്ശേ​രി വ​ഴി)- 781രൂ​പ (554), പ​യ്യ​ന്നൂ​ർ ഡീ​ല​ക്സ് (ക​ണ്ണൂ​ർ വ​ഴി)-831​രൂ​പ (594), കാ​ഞ്ഞ​ങ്ങാ​ട് ഡീ​ല​ക്സ് (ചെ​റു​പു​ഴ വ​ഴി)-871​രൂ​പ (624), കാ​സ​ർ​കോ​ട് എ​ക്സ്പ്ര​സ് (സു​ള്ള്യ വ​ഴി)-641​രൂ​പ (460)

Tags:    
News Summary - Weekend from Bangalore Kerala RTC

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.