ബംഗളൂരു: കൊതുകുകൾ വഴി മനുഷ്യരിലേക്ക് പകരുന്ന വൈറൽ അണുബാധ കേരളത്തിലെ തൃശൂർ, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ സ്ഥിരീകരിച്ചതിനെത്തുടർന്ന് കേരള-കർണാടക അതിർത്തികളിൽ ജാഗ്രത നിർദേശം. ആരോഗ്യപ്രവർത്തകർ മൈസൂരു-മാനന്തവാടി റോഡിൽ ബാവലി ചെക്ക് പോസ്റ്റിൽ പരിശോധന നടത്തി. എച്ച്.ഡി. കോട്ട ആരോഗ്യ കുടുംബക്ഷേമ ഓഫിസർ ഡോ. ഗോപിനാഥ്, താലൂക്ക് ആരോഗ്യ ഓഫിസർ ഡോ. ടി. രവികുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധിച്ചത്.
കേരളത്തിൽ നിന്നുള്ള വാഹനങ്ങൾ തടഞ്ഞ് പരിശോധന തുടരുമെന്ന് അധികൃതർ അറിയിച്ചു. വിവിധ മേഖലകളിൽ തൊഴിലെടുക്കുന്നവർക്ക് ആരോഗ്യപ്രവർത്തകർ ബോധവത്കരണവും നടത്തുന്നുണ്ട്. ഉഗാണ്ടയിലെ വെസ്റ്റ് നൈൽ പ്രദേശത്തിന്റെ പേരിലുള്ള ഈ വൈറസ് 1937ൽ കണ്ടെത്തിയതാണ്. ഇത് ചില രോഗികളിൽ ഗുരുതരമായ ന്യൂറോളജിക്കൽ രോഗങ്ങൾക്ക് കാരണമാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.