ബംഗളൂരു: ഹലസുരു ഗേറ്റ് ട്രാഫിക് പൊലീസ് സ്റ്റേഷൻ പരിധിയിലെ ജെ.സി റോഡിൽ വൈറ്റ് ടോപ്പിങ് ജോലികൾ നടത്താൻ ബി.ബി.എം.പി തീരുമാനിച്ചു. നാല് റോഡ് ജങ്ഷൻ മുതൽ പുരഭവൻ ജങ്ഷൻ വരെ ജോലികൾ നടത്തും. ഇനി മുതൽ പണി പൂർത്തിയാകുന്നതുവരെ ഇതുവഴിയുള്ള ഗതാഗതം മന്ദഗതിയിലാകും. പൊതുജനങ്ങൾ സഹകരിക്കണമെന്നും, ബദൽ റൂട്ട് ഉപയോഗിക്കണമെന്നും ട്രാഫിക് പൊലീസും ബി.ബി.എം.പി കമീഷണർ തുഷാർ ഗിരിനാഥും അഭ്യർഥിച്ചു.
ഹൊസൂർ റോഡിൽ നിന്ന് ജെ.സി റോഡ് വഴി മജസ്റ്റിക്, ബംഗളൂരു നോർത്ത് ഭാഗത്തേക്കുള്ള വാഹനങ്ങൾ ലാൽബാഗ് മെയിൻ ഗേറ്റിന് സമീപം വലത്തോട്ട് തിരിഞ്ഞ് കെ.എച്ച്. റോഡ്, ശാന്തിനഗർ, റിച്ച്മണ്ട് ആർ.ആർ. ഹഡ്സൺ സർക്കിളിലേക്ക് റോഡ് മാർഗം എത്തിച്ചേരാം.
സൗത്ത് എൻഡ് സർക്കിൾ മുതൽ ജെ.സി റോഡിൽ മജസ്റ്റിക്, ബംഗളൂരു വടക്കോട്ട് പോകുന്ന വാഹനങ്ങൾ മിനർവ സർക്കിളിനു സമീപം ഇടത്തോട്ട് തിരിഞ്ഞ് ലാൽബാഗ് പോർട്ട് റോഡിലേക്കും കെ.ആർ റോഡ് വഴി കെ.ആർ അങ്ങാടിയിലെത്തി എസ്.ജെ.പി. റോഡ്, മുനിസിപ്പൽ ഹാൾ എന്നിവയുമായി ബന്ധപ്പെടാമെന്ന് ട്രാഫിക് പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.