ബംഗളൂരു: കർണാടക നിയമസഭയുടെ 10 ദിവസത്തെ ശീതകാല സമ്മേളനത്തിന് ഡിസംബര്‍ 19ന് ബെളഗാവിയിലെ സുവര്‍ണ സൗധയില്‍ തുടക്കമാവും. ഇതിന്റെ മുന്നൊരുക്കങ്ങൾക്കായി ഡെപ്യൂട്ടി കമീഷണര്‍ നിതേഷ് പാട്ടീല്‍ നഗരസഭ അധികൃതരുമായി ചര്‍ച്ച നടത്തി. സമ്മേളനത്തിന്റെ സുഗമമായ നടത്തിപ്പിനായി ജില്ല ഭരണകൂടം രൂപവത്കരിച്ച എല്ലാ കമ്മിറ്റികള്‍ക്കും അദ്ദേഹം നിര്‍ദേശം നല്കി. നഗരത്തില്‍ താമസിക്കുന്ന സമയത്ത് അതിഥികള്‍ക്ക് എന്തെങ്കിലും ബുദ്ധിമുട്ടുകള്‍ ഉണ്ടായിട്ടില്ലെന്ന് ഉറപ്പാക്കാന്‍ അദ്ദേഹം ഉദ്യോഗസ്ഥര്‍ക്ക് നിർദേശം നല്കി.
സുഗമമായ ഗതാഗതം ഉറപ്പാക്കുന്നതിനൊപ്പം നഗരത്തിലുടനീളം ശുചിത്വത്തിന് അധികൃതര്‍ മുന്‍ഗണന നല്‍കണമെന്നും അദ്ദേഹം പറഞ്ഞു. പാര്‍ക്കിങ്, വാഹന ഗതാഗതം, സുരക്ഷ സംബന്ധമായ പ്രശ്നങ്ങള്‍ എന്നിവ കാര്യക്ഷമമായി കൈകാര്യം ചെയ്യുമെന്ന് പൊലീസ് കമീഷണര്‍ ഡോ.എം.ബി. ബോറലിംഗയ്യ പറഞ്ഞു. സ്വകാര്യ, സര്‍ക്കാര്‍ വസതികളില്‍ ഇതിനകം പരിശോധന നടത്തിയതായി സിറ്റി കോര്പറേഷന് കമീഷണര്‍ രുദ്രേഷ് ഘാലി പറഞ്ഞു. ഡോക്ടര്‍മാരുടെയും മറ്റ് ആരോഗ്യ ഉദ്യോഗസ്ഥരുടെയും നിരവധി ടീമുകളെ നഗരത്തിലുടനീളം വിന്യസിക്കുകയും ആംബുലന്‍സുകളും സജ്ജമാക്കുകയും ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.