റൈറ്റേഴ്സ് ഫോറം പുസ്തക ചർച്ച സെപ്റ്റംബർ 10ന്

ബംഗളൂരു: ബംഗളൂർ മലയാളി റൈറ്റേഴ്സ് ആൻഡ് ആർട്ടിസ്റ്റ്സ് ഫോറം ബംഗളൂരുവിലെ പ്രമുഖ എഴുത്തുകാരുടെ രചനകൾ ചർച്ച ചെയ്യും. സെപ്റ്റംബർ 10ന് രാവിലെ 10.30 മുതൽ കാരുണ്യ ബംഗളൂരു ഹാളിൽ നടക്കുന്ന പരിപാടിയിൽ കവി സെബാസ്റ്റ്യൻ മുഖ്യ പ്രഭാഷണം നിർവഹിക്കും. വിവിധ സാഹിത്യ ശാഖകളിൽ നിന്നായി തെരഞ്ഞെടുത്ത ബംഗളൂരുവിലെ എഴുത്തുകാരുടെ നാല് പുസ്തകങ്ങളാണ് ചർച്ചയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

ഇന്നത്തെ ഷെല്ലിയും ഷേക്സ്പിയറും - അനിൽ മിത്രാനന്ദപുരത്തിന്‍റെ കവിതാ സമാഹാരം, അംബേദ്കറുടെ ആശയലോകം -കെ. ആർ. കിഷോറിന്‍റെ ചരിത്രപഠനം, അവൻ അവൾ പിന്നെ ഞാനും -വി.ആർ. ഹർഷന്‍റെ നോവൽ, ഒരു വായനക്കാരൻ എഴുതിയ കഥകൾ- നവീൻ എസ് എന്നീ കൃതികൾ യഥാക്രമം സെബാസ്റ്റൈൻ, ഡെന്നിസ് പോൾ, രമ പ്രസന്ന പിഷാരടി, ടി. എം. ശ്രീധരൻ എന്നിവർ അപഗ്രഥിച്ച് സംസാരിക്കും.

ആർ.വി. ആചാരി ചർച്ച ഉദ്ഘാടനം ചെയ്യും. പ്രസിഡന്റ് ടി. എ. കലിസ്റ്റസ് അധ്യക്ഷത വഹിക്കും. ബംഗളൂരുവിലെ എഴുത്തുകാരും സാംസ്കാരികപ്രവർത്തകരും ചർച്ചയിൽ പങ്കെടുക്കും. വിവരങ്ങൾക്ക് 99453 04862, 99864 54999 നമ്പറിൽ ബന്ധപ്പെടണം. 

Tags:    
News Summary - Writers Forum Book Discussion on 10th September

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.