ബാം​ഗ്ലൂ​ർ മ​ല​യാ​ളി റൈ​റ്റേ​ഴ്സ് ആ​ൻ​ഡ് ആ​ർ​ട്ടി​സ്റ്റ്സ് ഫോ​റം സാ​ഹി​ത്യ ച​ർ​ച്ച​യി​ൽ എ​സ്.ആ​ർ.അ​ജി​ത് സംസാരിക്കുന്നു

സാഹിത്യ ചർച്ചയുമായി റൈറ്റേഴ്സ് ഫോറം

ബംഗളൂരു: കാലത്തോട് സംവദിച്ചുകൊണ്ടുള്ള മനുഷ്യഭാവനയുടെ നിരന്തരമായ നവീകരണമാണ് സർഗാത്മകതയെന്നും മാനവികതയാവണം സർഗാത്മകതയുടെ പ്രത്യയശാസ്ത്രമെന്നും പ്രമുഖ ചിത്രകാരനും ആർട്ട് ഡയറക്ടറുമായ എസ്.ആർ. അജിത് പറഞ്ഞു. ബാംഗ്ലൂർ മലയാളി റൈറ്റേഴ്സ് ആൻഡ് ആർട്ടിസ്റ്റ്സ് ഫോറം സംഘടിപ്പിച്ച 'സർഗാത്മകതയും മാനവികതയും' സാഹിത്യ ചർച്ചയിൽ മുഖ്യപ്രഭാഷണം നിർവഹിക്കുകയായിരുന്നു അദ്ദേഹം.

ഭരണാധികാരികൾ ഫാഷിസ്റ്റ് യജമാനന്മാരാവുന്ന കാലത്ത് സൂക്ഷ്മ ഫാഷിസം പുലർത്തുന്ന ജനത ഗതികെട്ട അടിമകളായി മാറുമെന്നും സമഗ്രാധിപത്യത്തിനെതിരായ ചെറുത്തുനിൽപാണ് മനുഷ്യന്റെ പ്രവർത്തനങ്ങളെ സർഗാത്മകമാക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. റൈറ്റേഴ്സ് ഫോറം പ്രസിഡന്റ് ടി.എ. കലിസ്റ്റസ് അധ്യക്ഷത വഹിച്ചു.

ആർ.വി. ആചാരി ഉദ്ഘാടനം ചെയ്തു. കേന്ദ്ര സാഹിത്യ പുരസ്കാര ജേതാവ് സുധാകരൻ രാമന്തളി, എസ്. നവീൻ , ശ്രീകല പി. വിജയൻ, ഡോ.കെ.കെ. പ്രേം രാജ് , ഷിജി മറോലി, എം.ബി. മോഹൻദാസ്, ടി.എം. ശ്രീധരൻ, സുദേവ് പുത്തഞ്ചിറ, രജനി നാരായണൻ, അർച്ചന സുനിൽ, വെണ്മണി സുരേന്ദ്രൻ, അനീസ് അലി, തങ്കച്ചൻ പന്തളം, ശാന്തകുമാർ ഇലപ്പുള്ളി, മുഹമ്മദ് കുനിങ്ങാട് എന്നിവർ സംസാരിച്ചു. 

Tags:    
News Summary - Writers Forum with literary discussion

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.