മംഗളൂരു: ഹിന്ദു പുരോഹിതന് യതി നരസിംഹാനന്ദ ഗാസിയാബാദിലെ ലോഹ്യ നഗറിര്‍ പ്രസംഗത്തിനിടെ നടത്തിയ മുഹമ്മദ് നബിയെ നിന്ദിക്കുന്ന പരാമർശങ്ങളിൽ പ്രതിഷേധിച്ച് മജ്ലിസെ ഇസ്ലാഹ് വ തൻസീം ആഹ്വാനപ്രകാരം ചൊവ്വാഴ്ച ഭട്കലിൽ ബന്ദാചരിച്ചു. ബന്ദ് സമാധാനപരമായിരുന്നു.
ദസറ ദിവസങ്ങളില്‍ കോലം കത്തിക്കുകയാണെങ്കില്‍ അത് പ്രവാചകന്റേതാവണം എന്നായിരുന്നു നരസിംഹാനന്ദ ആഹ്വാനം ചെയ്തിരുന്നത്. ഇതിന്റെ വിഡിയോ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയും ചെയ്തു. ഭട്കലിൽ ഏറ്റവും തിരക്കേറിയ മാർക്കറ്റിൽ മുസ്ലിംകൾ നടത്തുന്ന സ്ഥാപനങ്ങൾ പൂർണമായി അടഞ്ഞുകിടന്നു.
അതേസമയം, ഇതര വിഭാഗങ്ങളുടെ കടകൾ സാധാരണപോലെ പ്രവർത്തിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.