മംഗളൂരു: പഴങ്ങളുടേയും ബിസ്കറ്റിന്റേയും മറവിൽ ഹരിയടുക്ക ജയിൽ തടവുകാരന് കഞ്ചാവ് എത്തിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു.
കോളിക്കട്ടെ ഹാവഞ്ചെ സ്വദേശി സുധീഷാണ്(22) അറസ്റ്റിലായത്. സഹായി വരുണ രക്ഷപ്പെട്ടു. വിചാരണ തടവുകാരൻ രേവുനാഥ് എന്ന പ്രേമനാഥിനെ (23) സന്ദർശിച്ച യുവാക്കൾ തടവുകാരന് നൽകാനായി പഴവും ബിസ്കറ്റും അടങ്ങിയ പെട്ടി ഗേറ്റ് കാവൽക്കാരനെ ഏല്പിക്കുകയായിരുന്നു.
അധികൃതർ പെട്ടി തുറന്നു പരിശോധിച്ചപ്പോഴാണ് 15 ഗ്രാം കഞ്ചാവ് കണ്ടെത്തിയത്. സുധീഷ് പിടിയിലായത് മനസ്സിലാക്കി വരുണ സമർഥമായി രക്ഷപ്പെടുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.