???? ????

ഇത് അബ്ദുള്ളയുടെ സിനിമ -ഇന്‍റർവ്യൂ

ഇന്ദ്രന്‍സിനെ കേന്ദ്ര കഥാപാത്രമാക്കി ബെന്‍സി പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ ബേനസീര്‍ നിര്‍മ്മിച്ച് ഷാനു സ മദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് 'മൊഹബ്ബത്തിന്‍ കുഞ്ഞബ്ദുള്ള'. റിലീസിന് തയാറെടുത്തു നിൽക്കുന്ന ചിത്രത്തിന്‍റ െ വിശേഷങ്ങൾ സംവിധായകൻ ഷാനു സമദ് 'മാധ്യമം' ഒാൺലൈനുമായി പങ്കുവെക്കുന്നു...

നിറയെ മൊഹബ്ബത്തുമായി 'മൊഹബ്ബ ത്തിൻ കുഞ്ഞബ്ദുള്ള'
നമ്മളെല്ലാവരുടെയും മനസിന്‍റെ കോണിൽ എന്നും എപ്പോഴും ഒരു മൊഹബ്ബത്ത് ഉണ്ടാകും. അത് തന് നെയാണ് ഇവിടെ ഞങ്ങൾ പറയാൻ ശ്രമിക്കുന്നതും. തീർച്ചയായും എല്ലാ പ്രണയങ്ങളും സാക്ഷാത്കരിക്കണം എന്നില്ല. പ്രണയിച് ചവരെ തന്നെ നമുക്ക് ജീവിതപങ്കാളി ആയി കിട്ടണം എന്നുമില്ല. പൊതുവിൽ നമ്മുടെ പ്രണയങ്ങൾ ഒക്കെ സ്‌കൂളിൽ പഠിക്കുമ്പോ ഴോ, കോളജിൽ പഠിക്കുമ്പോഴോ അവിടെവച്ചു തന്നെ അവസാനിക്കാറാണ് പതിവ്. അതിനുശേഷം പ്രണയിച്ചിരുന്ന ആൾ പിന്നീട് എവിടെയ ാണ്, എന്താണ്, എന്ന് നമ്മൾ പൊതുവിൽ അന്വേഷിക്കാറു പോലുമില്ല. എന്നാൽ, ചിലർ അവരെ അന്വേഷിച്ചു പോവുകയും ചെയ്യും. അത്തര ത്തിൽ പണ്ട് പ്രണയിച്ചിരുന്ന ആൾ ഇന്ന് എവിടെ എന്നുള്ള ഒരു അന്വേഷണം ആണ് കുഞ്ഞബ്ദുള്ള നടത്തുന്നത്

കെ.ട ി.സി അബ്ദുള്ള തുടങ്ങി വച്ച കഥാപാത്രം. പൂർത്തീകരിക്കുന്നത് ഇന്ദ്രൻസ്
വാസ്തവത്തിൽ അബ്ദുള്ളാക്കക്ക് വേണ്ട ി എഴുതിയ പടമാണ് ഇത്. 'സുഡാനി ഫ്രം നൈജീരിയ' എന്ന സിനിമ ഇറങ്ങിയ സമയത്ത് ഈ സിനിമയുടെ പ്രൊഡക്ഷൻ കൺട്രോളർ ആയിട്ടുള്ള ഷാജി പട്ടിക്കര എന്നോട് പറഞ്ഞു നി ആ സിനിമ ഒന്നു കാണൂ. അതിൽ അബ്ദുള്ളാക്കയുടെ പെർഫോമൻസ് ഒന്നു കാണൂ. നല്ലതാണ്. നമുക് ക് ഈ അബ്ദുള്ളക്കയെ പ്രധാന കഥാപത്രമാക്കി ഒരു പടം ചെയ്യാം, ഞാൻ പ്രൊഡ്യൂസ് ചെയ്യാം എന്ന്. അപ്പോൾ മറുപടിയായി ഞാൻ പറഞ്ഞു 'മൊഹബ്ബത്തിൻ കുഞ്ഞബ്ദുള്ള' എന്ന പേര് ഉണ്ട്. പക്ഷെ കഥ ഒന്നും ഇല്ല, ഞാൻ ആലോചിച്ചു പറയാം എന്ന്. അങ്ങനെ രണ്ടു ദിവസത്തിനുള്ളിൽ ഞാൻ സിനിമയുടെ ത്രെഡ് പറഞ്ഞു. ആൾ ഹാപ്പിയായി. ചെയ്യാം എന്ന് ഏറ്റു. ഇത് ഒരു ട്രാവലിങ് മൂവി ആണ്.

ബോംബെയിൽ നിന്നും തുടങ്ങി തിരുവനന്തപുരം തൊട്ട് കാസർകോട് വരെ ഉള്ള ഒരു ട്രാവലിങ് മൂഡിൽ ഉള്ള സിനിമ. അത്കൊണ്ട് ഈ യാത്രകൾ ഒരു ചെറിയ ബഡ്ജറ്റിൽ നിൽക്കില്ലെന്ന് മനസിലായ ഷാജി പട്ടിക്കര അക്ബർ ട്രാവൽസുമായി ബന്ധിപ്പിച്ചു. അങ്ങനെ അവരെ സമീപിച്ചു കഥ പറഞ്ഞപ്പോൾ അവർ പടം തുടങ്ങികൊള്ളാൻ പറഞ്ഞു. അങ്ങനെയാണ് ഇത് വലിയൊരു കാൻവാസിൽ എത്തിയത്. അബ്‌ദുള്ളാക്ക ആ സമയത്തു ഈ കഥ കേട്ട് ഇഷ്ടപ്പെട്ട് ഇത് ചെയ്യാൻ വളരെ ആഗ്രഹിച്ചു നടന്ന ആളാണ്. പക്ഷെ ഷൂട്ട് തുടങ്ങി ഒരു സുപ്രഭാതത്തിൽ അദ്ദേഹം തുടങ്ങി വച്ച കഥാപാത്രം പൂർത്തീകരിക്കാൻ പറ്റാതെ പാതിവഴിയിൽ വെച്ചു നമ്മളെ വിട്ടു പോയി. പിന്നീട് ആണ് ആ കഥാപാത്രം ഇന്ദ്രൻസ് ചേട്ടൻ ഏറ്റെടുക്കുന്നത്.

ഒരാൾ പാതിവഴിയിൽ നിർത്തിയ കഥാപാത്രം മറ്റൊരാൾ പൂർത്തീകരിക്കുന്നു. നൽകിയ വിശ്വസ്തത എത്രത്തോളം തിരിച്ചു തന്നു ഇന്ദ്രൻസ് എന്ന നടൻ?
അബ്ദുള്ളാക്ക ആ കഥാപാത്രം ചെയ്യുമ്പോൾ ഒരു മേക്കപ്പ് ഒന്നും ആവിശ്യമായി വന്നിട്ടില്ല. മേക്കപ്പ് ചെയ്തിട്ടും ഇല്ല. അദ്ദേഹം എങ്ങനെ നടക്കുന്നു എങ്ങനെ സംസാരിക്കുന്നു അത് തന്നെയായിരുന്നു ആ കഥാപാത്രം. പക്ഷെ ആൾക്ക് ശേഷം ആര് എന്നു ചോതിക്കുമ്പോ നിഷ്കളങ്കമായി ചിരിക്കുന്ന എല്ലാവർക്കും ഇഷ്ടപ്പെട്ട ആൾ എന്ന നിലക്ക് ഇന്ദ്രൻസ് ആണ് മലയാളികൾക്ക് പ്രിയങ്കരനായ കഥാപാത്രം. പക്ഷേ അബ്ദുള്ള ആവാനായി ഇന്ദ്രൻസ് ചേട്ടന് മേക്കപ്പ് ആവശ്യമായിരുന്നു. കാരണം 15 വയസിൽ നാടുവിട്ട് 50 വർഷങ്ങൾക്ക് ശേഷം വരുന്ന കഥാപാത്രം ആണ് അബ്ദുള്ള. അതിന് ഇന്ദ്രൻസ് ചേട്ടൻ ചെയ്യുമ്പോൾ മേക്കപ്പ് ആവശ്യമായിരുന്നു. രണ്ടാളിൽ നിന്നും കിട്ടിയത് വ്യത്യസ്തമായ രണ്ടു അനുഭവങ്ങൾ ആണ്. രണ്ടു പേരും അവരവരുടേതായ രീതിയിൽ മികച്ചതാക്കി ചെയ്ത കഥാപാത്രമായിരുന്നു കുഞ്ഞബ്ദുള്ള.

ഇന്ദ്രൻസ് എന്ന ഹസ്യനടനിൽ നിന്നും മാറി ഇന്ദ്രൻസ് എന്ന സീരിയസ് നടനെയാണോ സംവിധായകർ പൊതുവിൽ ഇപ്പോൾ അയാളിൽ നിന്നും പ്രതീക്ഷിക്കുന്നത്?
മൊഹബ്ബത്തിൻ കുഞ്ഞബ്ദുള്ള യഥാർഥത്തിൽ ശുദ്ധമായ ഹാസ്യം പറയുന്ന ഒരു സിനിമയാണ്. അതിൽ ഒരിക്കലും സീരിയസ് ആയ കഥാപാത്രമല്ല കുഞ്ഞബ്ദുള്ള. കുഞ്ഞബ്ദുള്ള കണ്ടുമൊട്ടുന്ന ആളുകളും അവരുടെ ദൈനംദിന ജീവിതത്തിൽ ഉണ്ടാകുന്ന തമാശകളും രാഷ്ട്രീയവും എല്ലാം പറഞ്ഞു വെച്ചിട്ടാണ് ഈ സിനിമ പോകുന്നത്. അബ്ദുള്ള കാണുന്ന ആളുകൾക്ക് ഒക്കെ മൊഹബത്താണ്, അബ്ദുള്ള പരിചയപ്പെടുന്നവർക്കും മൊഹബ്ബത്താണ്. മൊത്തത്തിൽ അയാളുടെ ജീവിതത്തിൽ എന്തൊക്കെ ഉണ്ടോ അതൊക്കെ മൊഹബ്ബത്തിന്‍റെ ലൈനിൽ പറഞ്ഞു പോകുന്ന സിനിമയാണ് അത്.

ലാൽ ജോസ് അടക്കം നിരവധി ആർട്ടിസ്റ്റുകളെ കൈകാര്യം ചെയ്ത സിനിമയാണ് മൊഹബ്ബത്തിൻ കുഞ്ഞബ്ദുള്ള. ആ അനുഭവം?
ഏറ്റവും എളുപ്പകരം എന്നു പറയുന്നത് ഡയറക്ടർ ആയ ലാൽ ജോസ് സാർ അതു പോലെ രഞ്ജി പണിക്കർ ഇവർക്ക് ഒപ്പം ഒക്കെ വർക്ക് ചെയ്യുക എന്നതായിരുന്നു. കാരണം നമ്മൾ അവിടെ ഒരു ഷോട്ട് വെക്കുമ്പോൾ അതേപറ്റി കൂടുതൽ ആയി ഒന്നും വിശദീകരിക്കേണ്ട കാര്യം പോലും വരുന്നില്ല. അവർക്ക് അത് എളുപ്പത്തിൽ മനസിലാക്കാൻ പറ്റുമായിരുന്നു. ലാൽ ജോസ് സാർ ഇതിൽ കാസർകോട് ഭാഷ സംസാരിക്കുന്ന ഒരാളായിട്ടാണ് വരുന്നത്. അതിന്‍റേതായ ഒരു ടെൻഷൻ ആൾക്ക് ഉണ്ടായിരുന്നു.

ബോംബെ 'ബീവണ്ടി'യിലെ ഗാനചിത്രീകരണം?
നമ്മുടെ കുഞ്ഞബ്ദുള്ള എന്ന കഥാപാത്രം ജോലി ചെയ്യുന്നത് ഒക്കെ 'ബീവണ്ടി' എന്ന സ്ഥലത്താണ്. മലയാള സിനിമയിൽ ആരും ഇതവരെ ബോംബെ ബീവണ്ടി എന്ന സ്ഥലത്തേക്ക് പോവുകയോ അവിടെ ചിത്രീകരണം നടക്കുകയോ ഉണ്ടായിട്ടില്ല മുൻപ്. ചാവക്കാട് മുതൽ കാസർകോട് വരെ ഉള്ള ആളുകൾ ആണ് അവിടെ ഹോട്ടൽ നടത്തുന്നത്. അവിടെ ഭയ്യമാരുടെ തുണിമിൽ ഒക്കെയാണ് ഏറ്റവും കൂടുതൽ ഉളളത്.

ചായക്കട, മധുരപലഹാരത്തിന്‍റെ കടകൾ ഇതൊക്കെ അവിടെ നടത്തുന്നത് മലയാളികൾ ആണ്. അത്തരത്തിൽ ഒരു സ്ഥലത്താണ് നമ്മൾ ഒരു മലയാള സിനിമയുടെ ഷൂട്ടിനു പോണത്. ഏറ്റവും വലിയ വെല്ലുവിളി എന്ന് പറയുന്നത് ഇന്ത്യ-പാകിസ്താൻ യുദ്ധത്തിന്‍റെ സൂചനയുള്ള സമയത്താണ് എല്ലായിടത്തും കയറി നമ്മൾ ഷൂട്ട് ചെയ്യുന്നത് എന്നതാണ്. പിന്നെ അക്ബർ ട്രാവൽസ് എന്ന പിന്തുണ നമുക്ക് ഉണ്ടായിരുന്നു.

നൊസ്റ്റാൾജിക്കിന്‍റെ 'പകലന്തി ഞാൻ' ഗാനം?
കുഞ്ഞബ്ദുള്ളയുടെ കാലഘട്ടം പറയുന്ന സമയത്ത് അന്നത്തെ കാലത്ത് സൃഷ്ടിച്ച ഒരു ഗാനം വേണമെന്ന ആഗ്രഹം നമുക്ക് ഉണ്ടായിരുന്നു. ഇന്നത്തെ കാലത്ത് അത് സൃഷ്ടിച്ചാൽ പോലും നമുക്ക് ആ ഒരു ഫീൽ കിട്ടില്ലെന്ന് വ്യക്തമായി അറിയാമായിരുന്നു. അങ്ങനെ തിരഞ്ഞു നടന്നാണ് ഈ ഗാനം കിട്ടിയത്. ആയിരക്കണക്കിന് മാപ്പിളപ്പാട്ടുകളടക്കം ഒട്ടേറെ ഗാനങ്ങള്‍ക്ക് സംഗീതം ഒരുക്കിയ പഴയ തലമുറയുടെ സംഗീതപ്രതിഭ കോഴിക്കോട് അബൂബക്കര്‍ 28 വർഷം മുൻപ് ചെയ്ത ഗാനമാണിത്. പിന്നെ അത് ഷഹബാസ് അമൻ പാടണം എന്ന ആഗ്രഹം ഉണ്ടായിരുന്നു. അങ്ങനെ അതിന് കുറെ ശ്രമിച്ചു. ഒടുവിൽ അദ്ദേഹം തന്നെ പാടി.

മറ്റു വിശേഷങ്ങൾ?
ഇത് എന്‍റെ രണ്ടാമത്തെ ചിത്രമാണ്. ആദ്യ ചിത്രമായ 'on the way' കഴിഞ്ഞ് 5 വർഷത്തിന് ശേഷമാണ് ഈ സിനിമ ചെയുന്നത്. പിന്നെ 'മൊഹബ്ബത്തിൻ കുഞ്ഞബ്ദുള്ള ' വെറും മൊഹബത്ത് മാത്രമല്ല പറയുന്നത് അതിനുമപ്പുറം ചിലത് കൂടി ഈ സിനിമക്ക് പറയാനുണ്ട്.

Tags:    
News Summary - Mohabbathin kunjabdulla Director Shanu Samad -Movie Interview

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.