കൊച്ചി: നിർമാതാക്കൾ വിലക്ക് ഏർപ്പെടുത്തിയ വിഷയത്തിൽ നടൻ ഷെയ്ൻ നിഗം ആവശ്യപ്പെട്ടാൽ താരസംഘടന ‘അമ്മ’ ഇടപെടു മെന്ന് ജനറൽ സെക്രട്ടറി ഇടവേള ബാബു. ‘അമ്മ‘ മധ്യസ്ഥത വഹിക്കുകയല്ല ചെയ്യുക. നിർമാതാക്കളോട് അഭ്യർഥിച്ച് പ്ര ശ്ന പരിഹാര ചർച്ചക്കായി ഒരു മേശക്ക് ഇരുവശവും രണ്ട് കൂട്ടരെയും കൊണ്ടുവരാൻ ശ്രമിക്കും. ചർച്ചകളിലൂെട ഇതിലും വലിയ പ്രശ്നങ്ങൾ പരിഹരിച്ചിട്ടുണ്ട്. എന്നാൽ, ഷെയ്ൻ നിഗം ഈ വിഷയത്തിൽ സഹായമാവശ്യപ്പെട്ട് ‘അമ്മ’യെ സമീപിച്ചിട്ടില്ലെന്നും ഇടവേള ബാബു പറഞ്ഞു.
‘അമ്മ‘യുടെ അംഗങ്ങളെ സംരക്ഷിക്കേണ്ട ബാധ്യത സംഘടനക്കുണ്ട്. അതേസമയം, അവരുടെ ഭാഗത്തുനിന്ന് തെറ്റ് ഉണ്ടായാൽ തിരുത്തുകയും ചെയ്യും. ഒരിക്കൽ ചർച്ച ചെയ്ത് പരിഹരിച്ച പ്രശ്നമാണിത്. അതിനുശേഷം ഷെയ്ൻ ഇതുവരെ തന്നെ വിളിച്ചിട്ടില്ല. ചിത്രീകരണം ഭംഗിയായി പൂർത്തിയാക്കാൻ സഹകരിക്കണമെന്ന് ഷെയ്നിൻെറ അമ്മേയാട് ആവശ്യപ്പെട്ടിരുന്നു. അന്നാണ് ഷെയ്ൻ സെറ്റിൽ നിന്ന് പോകുന്നത്. അന്ന് തിരികെ വന്നാൽ പോലും പ്രശ്നം ലളിതമായി പരിഹരിക്കാമായിരുന്നു. ഷെയ്നിന് തേൻറതായ ന്യായീകരണങ്ങൾ ഉള്ളതുപോലെ നഷ്ടമുണ്ടായ നിർമാതാക്കൾക്ക് അവരുടെ വികാരം പ്രകടിപ്പിക്കാനും അവകാശമുണ്ട്. അനുഭവങ്ങളുടെ കുറവാണ് ഇവിടുത്തെ പ്രശ്നമെന്നും കാര്യങ്ങൾ ഭംഗിയായി നടക്കാൻ ചില വിട്ടുവീഴ്ചകൾ ആകാമെന്നും ഇടവേള ബാബു ചൂണ്ടിക്കാട്ടി.
സിനിമ സെറ്റിൽ ലഹരി പരിശോധന നടത്തണമെന്ന നിർമാതാക്കളുടെ ആവശ്യത്തെ അദ്ദേഹം സ്വാഗതം ചെയ്തു. സിനിമയുടെ അധിപൻ നിർമാതാവാണ്. അവർ ഇത്തരമൊരാവശ്യം ഉന്നയിച്ചാൽ തള്ളിക്കളയാനാകില്ലെന്നും ഇടവേള ബാബു വ്യക്തമാക്കി. അതിനിടെ, പ്രശ്നത്തിൽ ഇടപെടണമെന്നാവശ്യപ്പെട്ട് ഷെയ്ൻ ‘അമ്മ’യെ സമീപിക്കുമെന്നാണ് സൂചന. തൻെറ ഭാഗം കേൾക്കാതെ ഏകപക്ഷീയമായാണ് നിർമാതാക്കൾ തീരുമാനമെടുത്തതെന്ന് ചൂണ്ടിക്കാട്ടി ഷെയ്ൻ കത്ത് നൽകുമെന്നാണ് വിവരം. അതേസമയം, സിനിമയിൽ ലഹരി ഉപയോഗം ഉണ്ടെന്നത് പരസ്യമായ രഹസ്യമാണെന്ന് ‘അമ്മ’ എക്സിക്യൂട്ടീവ് അംഗമായ നടൻ ബാബുരാജ് പ്രതികരിച്ചു. ലൊക്കേഷനുകളിൽ ലഹരി പരിശോധന വേണമെന്ന നിർമാതാക്കളുടെ ആവശ്യത്തെ അനുകൂലിക്കുന്നു. ഒരിക്കൽ പരിഹരിച്ച പ്രശ്നം ആയിരുന്നതിനാൽ അന്നത്തെ നിബന്ധനകൾ ഷെയ്’ൻ പാലിക്കേണ്ടതായിരുന്നെന്നും ബാബുരാജ് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.